തിരുവനന്തപുരത്തും കൊല്ലത്തും വോട്ടിംഗിനിടെ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു

വോട്ടിംഗിനിടെ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡിലാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷമീമിനാണ് വോട്ടിംഗിനിടെ വെട്ടേറ്റത്.
ബൂത്തിനു മുന്നില്‍ വോട്ട് ചോദിക്കുന്നതിടെ വാര്‍ഡിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തലക്ക് വെട്ടേറ്റ ഷെമീമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയമലപൊലീസ് കേസെടുത്തു.
രാവിലെ കൊല്ലത്തും സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റിരുന്നു. എല്‍.ഡി.എഫ് ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാ് ഇടതു സ്ഥാനാര്‍ത്ഥി ലെറ്റസ് ജെറോമിന് വെട്ടേറ്റത്. നാല് ബെക്കുകളിലായി എത്തിയ സംഘം മാരകായുധങ്ങഴുമായി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്ഥലത്ത് സുരക്ഷ ശക്തമാക്കി. ജെറോം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha