ശക്തമായ മഴയെ തുടര്‍ന്ന് കന്യാകുമാരി ജില്ലയില്‍ വന്‍ നാശനഷ്ടം: നിരവധി വീടുകള്‍ തകര്‍ന്നു, കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി

കഴിഞ്ഞ രണ്ടുദിവസമായി തോരാതെപെയ്യുന്ന മഴയില്‍ കന്യാകുമാരി ജില്ലയില്‍ കനത്ത നാശനഷ്ടം. ആരല്‍വായ്‌മൊഴി, തോവാള എന്നിവിടങ്ങളില്‍ നാല് വീടുകള്‍ തകര്‍ന്നു. പുഴകള്‍ നിറഞ്ഞൊഴുകിയതോടെ കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ജില്ലയിലെ റോഡുകള്‍ മിക്കവാറും തകര്‍ന്നു. തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിനല്‍കി.
പേച്ചിപ്പാറയില്‍ ജലനിരപ്പ് 44 അടി കവിഞ്ഞെങ്കിലും അപകടനിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ജലനിരപ്പ് 16.50 അടി കവിഞ്ഞതിനെത്തുടര്‍ന്ന് ചിറ്റാര്‍ അണക്കെട്ട് തുറന്നുവിട്ടു. മഴകാരണം നിറഞ്ഞൊഴുകിയ കോതയാറ്റില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ചിറ്റാറില്‍ തുറന്നുവിട്ട വെള്ളവുംചേര്‍ന്ന് തൃപ്പരപ്പില്‍ വെള്ളത്തിന്റെ അളവുകൂടി. തിങ്കളാഴ്ച വൈകുന്നേരത്തോടെ തൃപ്പരപ്പില്‍ സഞ്ചാരികള്‍ക്ക് കുളിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha