Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി


കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായി യുവതി: ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചു... രാഹുലിനെ പൂട്ടാൻ വൻ സന്നാഹം


രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ


അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

മുഖ്യന്റെ നോര്‍വേ സന്ദര്‍ശനം പൊളിഞ്ഞു കൊച്ചി നവാസിക്ക ചതിച്ചു; തിരിച്ചെത്തിയാല്‍ പൊങ്കാല; പിണറായി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി

07 OCTOBER 2022 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

DYFI-ക്കാരന്മാർക്ക് കൃത്രിമ ശ്വാസം കൊടുത്ത് രാഹുൽ..! അല്ല തന്ത്രിയെ വിലങ്ങ് വെച്ചപ്പോൾ കണ്ടില്ല..പോടാ പുല്ലേ എന്ന് രാഹുൽ

പൂങ്കുഴലീ...ഇത് പണിയാവും..! ഞായറാഴ്ച്ച തന്നെ രാഹുലിനെ തൂക്കാൻ AKG-യിലെ പ്ലാൻ കട്ടയ്ക്ക് ഇറങ്ങി അഡ്വ. രാജീവ്

രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

അറസ്റ്റിന് 2 മണിക്കൂറിന് മുൻപ് രാഹുലിട്ട പോസ്റ്റ് ..!നീറുണിയിൽ കസറി..പൂങ്കുഴലീ...ഇത് പണിയാവും..! ഞായറാഴ്ച്ച തന്നെ രാഹുലിനെ പൂട്ടി

കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായി യുവതി: ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചു... രാഹുലിനെ പൂട്ടാൻ വൻ സന്നാഹം

നമ്മുടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. വിമര്‍ശനവുമായി സന്ദീപ് വാചസ്പതി രംഗത്ത്.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വിതുമ്പിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരെ പോയതുകൊച്ചി വിമാനത്താവളത്തിലേക്കാണ്. അവിടെ നിന്ന് നോര്‍വ്വയിലേക്കും പോയി. ഇതിന്റെ ആവശ്യവും അനാവശ്യവുമെല്ലാം സോഷ്യല്‍ മീഡിയയും പ്രതിപക്ഷവും ചര്‍ച്ചയാക്കി. അതിനിടെ കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപത്തിനു പുറമെ വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിന് സാങ്കേതികസഹായവും വാഗ്ദാനം ചെയ്ത് നോര്‍വീജിയന്‍ സ്ഥാപനങ്ങള്‍ എത്തിയെന്ന് വാര്‍ത്തയുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നോര്‍വെ സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങളില്‍ ഉറപ്പു ലഭിച്ചത്.

കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലാണ് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ നിക്ഷേപം നടത്തുക. ഭക്ഷ്യസംസ്‌കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് സിഇഒ ആറ്റ്‌ലെ വിഡര്‍ ഉറപ്പുനല്‍കി. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയത് ഈ കമ്പനിയാണ്. പുനരുപയോഗ ഊര്‍ജരംഗത്ത് നിക്ഷേപത്തിനും ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടെത്തി. അതിനിടെയാണ് പുതിയ വിവാദ ചര്‍ച്ചകള്‍ക്ക് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയ തുടക്കമിട്ടിരിക്കുന്നത്

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ഇങ്ങനെ:

നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേണ്‍ കമ്പനിയില്‍ 2020 സെപ്റ്റംബര്‍ 5 ന് നോര്‍വെ കമ്പനിയായ ഓര്‍ക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊള്‍ അവര്‍ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം.

അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിടരാമന്‍ എന്നിവര്‍ക്ക് എന്തായിരുന്നു റോള്‍ എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാന്‍ ഓരോ ഉടായിപ്പുകള്‍ എന്നല്ലാതെ മറ്റെന്താണ്?...സന്ദീപ് വാചസ്പതി പറയുന്നു. ഈ പോസ്റ്റ് ശരിയാണെങ്കില്‍ തീര്‍ത്തും അനാവശ്യമായിരുന്നു നോര്‍വെ സന്ദര്‍ശനം.

വയനാട് തുരങ്കപാതാ നിര്‍മ്മാണത്തിനാണ് നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ജിഐ) സാങ്കേതികസഹായം വാഗ്ദാനം ചെയ്തത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപാതാ നിര്‍മ്മാണത്തില്‍ എന്‍ജിഐയുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തില്‍ പാറയുടെ സ്വഭാവമറിയാനുള്ള നോര്‍വീജിയന്‍ സാങ്കേതികവിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമെ പ്രകൃതിക്ഷോഭങ്ങള്‍ നേരിടല്‍, വയനാട് തുരങ്കപാതാ നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളിലും എന്‍ജിഐ കേരളവുമായി സഹകരിക്കും. വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്തനിവാരണമേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പുനല്‍കി.

മണ്ണിടിച്ചില്‍ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. തീരശോഷണത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇത്രയും വലിയ പ്രതിനിധി സംഘം പോകേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ചെയ്യാനും കഴിയൂവെന്നതാണ് വസ്തുത. അതുകൊണ്ട് നോര്‍വ്വെ സന്ദര്‍ശനം ഖജനാവ് കൊള്ളയ്ക്കാണോ എന്ന സംശയം സജീവമാകുന്നത്.

യൂറോപ്പ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിതല സംഘം നോര്‍വേ സന്ദര്‍ശം പൂര്‍ത്തിയാക്കി ബ്രിട്ടനിലേക്ക് പോകും. മൂന്നു ദിവസത്തെ നോര്‍വേ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്ന് ഔദ്യോഗികമായി പറയുന്നു മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ഞായര്‍ മുതല്‍ ബുധന്‍ വരെയാണ് യുകെ സന്ദര്‍ശനം. ഓസ്ലോയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിത്. മുഖ്യമന്ത്രിയും കുടുംബവും ഉദ്യോഗസ്ഥരും പങ്കെടുത്തു.

നോര്‍വീജിന്‍ ഫിഷറീസ് മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയായിരുന്നു നോര്‍വേയിലെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. മല്‍സ്യബന്ധന, അക്വാകള്‍ച്ചറല്‍ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിര്‍മ്മിക്കുന്നതിനും കേരളവുമായി സഹകരിക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിവിധ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു. കൊച്ചി കപ്പല്‍നിര്‍മ്മാണശാല അസ്‌കോ മരിടൈമിനായി നിര്‍മ്മിച്ച തെരേസ എന്ന ബാര്‍ജും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DYFI-ക്കാരന്മാർക്ക് കൃത്രിമ ശ്വാസം കൊടുത്ത് രാഹുൽ..! അല്ല തന്ത്രിയെ വിലങ്ങ് വെച്ചപ്പോൾ കണ്ടില്ല..പോടാ പുല്ലേ എന്ന് രാഹുൽ  (32 minutes ago)

പൂങ്കുഴലീ...ഇത് പണിയാവും..! ഞായറാഴ്ച്ച തന്നെ രാഹുലിനെ തൂക്കാൻ AKG-യിലെ പ്ലാൻ കട്ടയ്ക്ക് ഇറങ്ങി അഡ്വ. രാജീവ്  (42 minutes ago)

രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലി  (59 minutes ago)

സ്വർണവിലയിൽ  (1 hour ago)

അറസ്റ്റിന് 2 മണിക്കൂറിന് മുൻപ് രാഹുലിട്ട പോസ്റ്റ് ..!നീറുണിയിൽ കസറി..പൂങ്കുഴലീ...ഇത് പണിയാവും..! ഞായറാഴ്ച്ച തന്നെ രാഹുലിനെ പൂട്ടി  (1 hour ago)

കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായി യുവതി: ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചു...  (1 hour ago)

ഇന്ത്യൻ ടീമിൽ ഇടം നേടി ധ്രുവ് ജുറേൽ.  (1 hour ago)

ഭർത്താക്കന്മാർ ഉപേക്ഷിച്ച പെണ്ണുങ്ങൾ രാഹുലിന് വേണ്ടി ഒരുമ്പെട്ടിറങ്ങുന്നു..? ആ പോസ്റ്റിന് പിന്നാലെ  (1 hour ago)

രാഹുൽ എം.എൽ.എയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ  (1 hour ago)

ഇനി ഒരു POCSO കേസ് കൂടെ വരും..! ഒന്നു പോടോ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ..! രാഹുൽ പുഷ്പം പോലെ ഊരും  (1 hour ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (1 hour ago)

. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം  (2 hours ago)

റെയിൽവേ ട്രാക്കുകളിലേക്കും പരിസരത്തേക്കുമുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന  (2 hours ago)

കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends