കോംപ്ലിമെന്‍സ് എല്ലാം കോംപ്ലിമെന്‍സാക്കി വീണ്ടും രാഷ്ട്രീയക്കളികള്‍.. എളമരത്തെ രക്ഷിച്ച രണ്ടാമനാര്

ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എളമരം കരീം അഞ്ചു കോടി കൈക്കൂലി വാങ്ങിയതായുള്ള ആരോപണം എഴുതി തള്ളുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മന്ത്രിസഭയിലെ രണ്ടാമനായ ഘടകകക്ഷി മന്ത്രി. ചക്കിട്ടപാറ ഖനനാനുമതി വിവാദമാക്കേണ്ടതില്ലെന്നും അത്തരമൊരു സഹായം ലഭിക്കുകയാണെങ്കില്‍ ഘടകകക്ഷിയിലെ മന്ത്രിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്നും ഉറപ്പു കിട്ടിയിരുന്നു. എളമരം കരീമും ഘടകകക്ഷി മന്ത്രിയും ഒരേ സമുദായക്കാരും അയല്‍ ജില്ലാക്കാരുമാണ്.
ചക്കിട്ടപാറക്കേസിലെ വിജിലന്‍സ് അന്വേഷണം എസ് പി സുകേശനെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ഏല്‍പ്പിച്ചത് ആരോപണ വിധേയനായ മുന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. പ്രതിപക്ഷ ഉപനേതാവും സിപിഎം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ് വിജിലന്‍സ് തലവന്‍. പോള്‍ ജോര്‍ജ് മൂത്തൂറ്റ് വധക്കേസ് കോടിയേരിക്ക് അനുയോജ്യമായ രീതിയില്‍ തുന്നിക്കെട്ടി കൊടുത്തത് വിന്‍സന്‍ എം പോളാണെന്ന് എല്ലാവര്‍ക്കുമറിയാം.
ചക്കിട്ടപാറക്കേസ് എഴുതി തള്ളുന്ന ഫയല്‍ രമേശ് ചെന്നിത്തല കണ്ടിട്ടുണ്ട്. ഡയറക്ടര്‍ ഇതു സംബന്ധിച്ച് വിജിലന്‍സ് മന്ത്രിയുമായി ചര്‍ച്ചയും നടത്തിയിരുന്നു. മന്ത്രിസഭയിലെ മറ്റൊരു പ്രമുഖമന്ത്രി(കെ എം മാണിയല്ല) ബാര്‍ക്കേസില്‍ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി കൊടുക്കാന്‍ വേണ്ടിയാണ് ചെന്നിത്തല എളമരം കരീമിന് അനുകൂലമായ റിപ്പോര്‍ട്ടിനോട് അനുകൂല നിലപാട് സ്വീകരിച്ചത്.
യഥാര്‍ത്ഥത്തില്‍ ചക്കിട്ടപാറ കേസിലൂടെ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നീക്കു പോക്കുണ്ടാക്കുകയായിരുന്നു. കെ എം മാണിയുടേതുള്‍പ്പെടെയുള്ള വിവാദമായ എല്ലാ കേസുകളിലും വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് മന്ത്രിയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭകള്‍ ഏതു തന്നെയായാലും വിജിലന്‍സ് ഡയറക്ടറും മന്ത്രിയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha