എഴു ജില്ലകളില്‍ ഇടതു തരംഗമെന്ന് ഇന്റലിജന്‍സ്… ബിജെപി നില ഭദ്രമാക്കും; കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകും; അങ്കലാപ്പോടെ നേതാക്കള്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏഴു ജില്ലകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇടതു തരംഗമെന്ന് ഇന്റലിജന്‍സ്. ബിജെപി നില ഭദ്രമാക്കുമെന്നും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നുമാണ് ഇന്റലിജന്‍സ് പറയുന്നത്. വയനാട് പോലുള്ള ചില യുഡിഎഫ് കോട്ടകള്‍ നിലനിര്‍ത്താന്‍ കഴിയുമ്പോള്‍ കോഴിക്കോട് എല്‍ഡിഎഫിന്റെ കൈയില്‍ നിന്നും പോകുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സന്തോഷവാനാണ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പതനമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃ മാറ്റം ഉണ്ടാകണമെങ്കില്‍ ഉമ്മന്‍ചാണ്ടി തോല്‍ക്കണമെന്നാണ് കണക്കുകൂട്ടല്‍.
സുധീരന്‍ അങ്കലാപ്പിലാണ് . പ്രസിഡന്റായ ശേഷമുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ അത് തന്റെ സ്ഥാനത്തെ ബാധിക്കുമെന്നാണ് സുധീരന്‍ കരുതുന്നത്. ഏഴ് ജില്ലകളില്‍ ഭൂരിപക്ഷവും കൈയില്‍ നിന്നും പോകുമെന്ന വിവരം രമേശ് ചെന്നിത്തല ചിലര്‍ക്ക് ചോര്‍ത്തി കൊടുത്തിട്ടുണ്ട്.
അതേ സമയം ആവനാഴിയില്‍ അമ്പ് എയ്ത് തുടങ്ങി കഴിഞ്ഞത്രേ. സീറ്റുകള്‍ പോയാല്‍ അത് കെ എം മാണിയുടെ തലയില്‍ കെട്ടി വയ്ക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.
ധാര്‍മ്മികത ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് സുധീരന്റെയും ആന്റണിയുടെയും പ്രസ്താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം മാണിയില്‍ ചാരി രക്ഷപ്പെടാന്‍ ഇതിനകം തന്നെ നേതാക്കള്‍ ശ്രമം തുടങ്ങി കഴിഞ്ഞു. ഇലക്ഷന്‍ റിസല്‍റ്റ് കഴിഞ്ഞ് സംസാരിക്കാം എന്ന് സുധീരന്റെ വാക്കുകള്‍ ഇതാണ് ചൂണ്ടി കാണിക്കുന്നത്.
എന്നാല്‍ സോളാര്‍ തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നു തന്നെയാണ് നേതാക്കള്‍ പറയുന്നത്. സോളാര്‍ ഏശിയിരുന്നെങ്കില്‍ അരുവിക്കര തോല്‍ക്കുമായിരുന്നില്ലേ എന്നാണ് ചോദ്യം. അരുവിക്കര ജയിക്കുകയും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം പുതിയ സംഭവ വികാസങ്ങള്‍ക്ക് തന്നെയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha