രണ്ടാഴ്ചക്കിടയിൽ ഏഴ് പശുക്കളെ കടുവ കൊന്നു; ചീരാലില്‍ കടുവയെ വീഴ്ത്താന്‍ മയക്കുവെടി വെക്കും; നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വനം വകുപ്പിന്റെ നീക്കം

വയനാട് ചീരാലിൽ പുലിയെ പിടിക്കാനാകാത്തതിനെ തുടർന്ന് ഭയത്തിൽ ജനങ്ങൾ. വയനാട് ചീരാലിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാനായിട്ടില്ല. ഇതേതുടർന്ന് ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് വനം വകുപ്പ്.
അതേസമയം മയക്കുവെടി വെച്ച് കടുവയെ പിടികൂടാൻ ശ്രമിക്കാൻ തീരുമാനമായിട്ടുണ്ട്. കടുവയെ കുടുക്കാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ഉത്തരവിറങ്ങി. സ്ഥലത്ത് രണ്ടാഴ്ചക്കിടയിൽ ഏഴ് പശുക്കളെ കടുവ കൊന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ വനംവകുപ്പിന്റെ മെല്ലെപ്പോക്കിനെതിരെ ആക്ഷൻ കമ്മിറ്റി ഹർത്താൽ ആചരിച്ചു.
തുടർന്ന് കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ആയിരങ്ങൾ പങ്കെടുത്തു. ഇതുവഴിയാണ് മയക്കുവെടി വെക്കാനും കൂടുതൽ കൂടുകൾ സ്ഥാപിക്കാനും വനംവകുപ്പ് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha



























