ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ ആഭിചാരക്കൊല നടത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം ആരംഭിച്ചു... കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്

ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ ആഭിചാരക്കൊല നടത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം ആരംഭിച്ചു... കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്
ഇന്നലെ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോ. ദീപു, ഡോ. ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇലന്തൂരില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയേ ശേഷം പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളജില്‍ രാത്രി എത്തിച്ചത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹ അയവങ്ങള്‍ ഇന്ന് രാവിലെ കോട്ടയം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടനടപടി ആരംഭിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്തത്. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച് നാഗരാജു പറഞ്ഞു.
നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. നരബലിക്ക് കൂടുതല്‍ പേര്‍ ഇരായായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും.
"
https://www.facebook.com/Malayalivartha



























