നരബലി ആസൂത്രണം ചെയ്ത ഷാഫിക്ക് ലൈംഗിക വൈകൃതം; മൃതദേഹങ്ങളോട് പോലും ക്രൂരത:- മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി നിഷ്ടൂരപാതകം...

നരബലി കേസിലെ മുഖ്യസൂത്രധാരനായ ഷാഫിക്ക് ലൈംഗികവൈകൃതമെന്ന് പൊലീസ്. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പദ്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി എന്നും പൊലീസ് പറയുന്നു. 2020ൽ കോലഞ്ചേരിയിൽ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്പാവൂരുകാർ തിരിച്ചറിയുന്നത്.
ഭാര്യയും രണ്ട് മക്കളുമൊത്ത് കണ്ടന്തറയിലെ വാടകവീട്ടിൽ 2008 മുതൽ 11 വരെ ഷാഫി താമസിച്ചരുന്നു. വാഴക്കുളത്തേക്ക് താമസം മാറിയപ്പോഴും അവിടെയുളള വീട്ടുടമയ്ക്കും ഇയാളെക്കുറിച്ച് മോശമായ അഭിപ്രായങ്ങളില്ല. പിന്നീട് ചെമ്പറക്കിയിലേക്ക് താമസം മാറ്റി. ഡ്രൈവറായി വിവിധ ഇടങ്ങളിൽ ജോലിചെയ്തു. അവിട വെച്ചാണ് 2020ൽ കോലഞ്ചേരി പീഡനക്കേസിൽ പ്രതിയാകുന്നത്. 2021ൽ ജാമ്യത്തിലിറങ്ങിയ ഷാഫി പിന്നീട് കൊച്ചി നഗരത്തിലേക്ക് മാറുകയായിരുന്നു.
അവിടെ വച്ചാണ് പ്രതി കൊലപാതകത്തിലേയ്ക്ക് തിരിക്കുന്നതും.സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായി പ്രതികൾ മനുഷ്യക്കുരുതി നടത്തിയെന്നും ദേവീപ്രീതിക്കായാണ് ഇപ്രകാരം ചെയ്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പണം നല്‍കുന്നതിനിടെയുള്ള തര്‍ക്കത്തിനിടെയാണ് പദ്മത്തെ അതിക്രൂരമായി കൊല്ലപ്പെടുത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നുപ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























