ലൈലയുടെയും ഭഗവൽ സിംഗിന്റെയും സങ്കടം മറ്റൊന്ന്: ആയുരാരോഗ്യത്തിന് വേണ്ടി പാചകം ചെയ്ത സ്ത്രീകളുടെ മാംസം കുടുംബത്തിലെ മറ്റുള്ളവർക്ക് കൊടുക്കാൻ ആഗ്രഹിച്ചിരുന്നു:- മക്കളും, കുടുംബവും നാട്ടിൽ ഇല്ലാത്തതുകൊണ്ട് അതിന് കഴിഞ്ഞില്ലെന്ന് പ്രതികൾ:- മാംസം പൂജ ചെയ്ത് കഴിച്ചത് ലൈലയും, ഭഗവൽ സിംഗും....

ക്രൂരമായ നരബലിക്ക് ശേഷം രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് ലൈല പോലീസിന് മൊഴി നൽകിയിരുന്നു. ആയുരാരോഗ്യത്തിന് വേണ്ടിയാണ് മൃതദേഹങ്ങളില്‍ നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിർദ്ദേശിച്ചതെന്ന് പ്രതി പറയുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം പത്മയുടെയും റോസ്ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെറുത്ത മാംസം പ്രതികള്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടാന്‍ മാറ്റിവെച്ച മാംസം കഴിക്കണമെന്ന് ഷാഫി നിര്‍ദേശിച്ചത്. മാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്. ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്.
കൊല നടത്തിയ അന്നുതന്നെ ഇരുവരുടെയും മാസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍സിങ്ങും ഭക്ഷിക്കുകയായിരുന്നു. മാംസം പൂര്‍ണമായും കഴിക്കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാചകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തെക്കുറിച്ചുപോലും പ്രതികള്‍ ആലോചിച്ചിരുന്നു.
എന്നാല്‍ കുടുംബങ്ങള്‍ ആരും നാട്ടില്‍ ഇല്ലാത്തതിനാല്‍ അതിന് സാധിച്ചില്ലെന്നും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിലുള്‍പ്പെടെ കൂടുതല്‍ പേരുടെ സഹായം കിട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ തനിയെ ഇത്രയും വലിയ ആസൂത്രണം നടത്തിയെന്നത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
ലൈല-ഭഗവല്‍സിങ്ങ് ദമ്പതികള്‍ക്ക് പുറമേ കൂടുതല്‍ ആളുകളെ കണ്ടെത്തി ഐശ്വര്യത്തിനും സമൃദ്ധിക്കുംവേണ്ടി നരബലി നടത്താമെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























