കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഭദ്രയ്ക്ക് പിന്തുണയുമായി സിന്ധു ജോയ്

കൊച്ചി നഗരസഭ ഡപ്യൂട്ടി മേയര്‍ ആയിരുന്ന ബി.ഭദ്രയെ കുറിച്ച് അപവാദ പ്രചരണങ്ങള്‍ ഉയരുന്നു എന്ന് ചില മാധ്യമങ്ങളില്‍ കണ്ടു. തന്നെ സ്ഥാനാര്‍ഥി ആക്കി ഡപ്യൂട്ടി മേയര്‍ വരെ ആക്കിയ ഒരു പ്രസ്ഥാനത്തെ കുറിച്ചുള്ള ആരോപണം ഒരു തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഉയര്‍ത്തിയത് ശരിയായില്ല എന്ന അഭിപ്രായം ഉണ്ടെങ്കിലും സ്ത്രീകളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹം തന്നെ.
സ്ത്രീ സംവരണം അമ്പതു ശതമാനം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ സംഭവം വെളിവാക്കുന്നത് ഇതിന്റെ മറുപുറമാണ് .രാഷ്ട്രീയത്തില്‍ എതിര്‍ ശബ്ദം ഉയര്‍ത്തുന്നത് സ്ത്രീ ആണെങ്കില്‍ പിന്നെ അവര്‍ക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാകില്ല! ഞൊടിയിടയില്‍ അവള്‍ ചാരിത്ര്യം ഇല്ലാത്തവളുമാകും!
യഥാര്‍ത്ഥ ശാക്തീകരണം നടപ്പിലാകണമെങ്കില്‍ 50% സീറ്റുകള്‍ കൊടുത്തത് കൊണ്ടായില്ല മറിച്ച് തിരഞ്ഞെടുക്കപെടുന്ന സ്ത്രീകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുക കൂടി വേണം.അത്തരം ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തി ചേര്‍ന്നു എന്ന് പറയാന്‍ ആകുമോ സിന്ധു ജോയ് ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























