നിശ്ചയത്തിനെത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ എതിരേറ്റത് അയാള്‍ കാമുകിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി

ഇന്നലെ കൊല്ലം നഗരത്തിലെ ഓഡിറ്റോറിയത്തില്‍ വിവാഹനിശ്ചയത്തിനെത്തിയ വരനെ കാമുകിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി വധുവിന്റെ കൂട്ടര്‍ എതിരേറ്റതു നാടകീയ രംഗങ്ങള്‍ക്കിടയാക്കി. വരന്‍ നേരത്തെ തന്നെ വിവാഹം കഴിച്ചെന്നു തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും ഫോട്ടോകളും വധുവിന്റെ വീട്ടിലേക്ക് അയച്ചത് കാമുകി തന്നെയാണ്. അതോടെ വിവാഹനിശ്ചയം കലങ്ങി.
ഇരുവരും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഫോട്ടോയും വിവാഹിതരാണെന്നു തെളിയിക്കുന്ന രേഖയും കഴിഞ്ഞ ദിവസമാണു തപാലില്‍ എത്തിയത്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തട്ടിപ്പാണെന്നു സംശയിച്ച് ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു. വരനും കൂട്ടരും എത്തുമ്പോള്‍ കയ്യോടെ പിടിക്കാന്‍ തീരുമാനിച്ച വധുവിന്റെ ബന്ധുക്കള്‍ ഇതിനുള്ള തയ്യാറെടുപ്പോടെയാണു രാവിലെ ഓഡിറ്റോറിയത്തില്‍ എത്തിയത്. വധു എത്തിയിരുന്നില്ല. വിവരങ്ങള്‍ വരന്‍ ആദ്യം നിഷേധിച്ചെങ്കിലും കാമുകിക്കൊപ്പമുളള ഫോട്ടോ കാണിച്ചതോടെ എതിര്‍പ്പു ദുര്‍ബലമായി.
ഫോട്ടോയിലുള്ള യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും വിവാഹം കഴിച്ചെന്നുള്ള രേഖ വ്യാജമാണെന്നും പോലീസിനെയും വധുവിന്റെ വീട്ടുകാരെയും വരന്‍ അറിയിച്ചു. ഈ വിവാഹത്തില്‍ താത്പര്യമില്ലെന്നു വധുവിന്റെ വീട്ടുകാര്‍ വ്യക്തമാക്കിയതോടെ ഇതുവരെ ഉണ്ടായ ചെലവുകള്‍ക്കു നഷ്ടപരിഹാരം നല്‍കാമെന്നു വരന്റെ ആളുകള്‍ സമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























