Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അഫ്ഗാനിസ്ഥാനല്ല, ഇനി പൊരുതേണ്ടത് കലാലയ സമത്വത്തിന്, ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും മതപരമായ ഭീഷണിയില്‍

06 NOVEMBER 2015 10:01 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമുള്ള തീവ്രവാദികളാണ് ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ എതിര്‍ത്തിരുന്നത്. ഉത്തരേന്ത്യയിലെ ചില ഹിന്ദുവര്‍ഗീയ സംഘടനകളും സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഇന്നിതാ മതേതരത്തിന് പേരുകേട്ട കേരളത്തിലെ ഒരു കോളേജില്‍ ആണുപെണ്ണും ഒരുമിച്ചിരുന്ന പഠിക്കുന്നതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് വീണഅടും ഭീഷണി. കോഴിക്കോട് ഫറൂക്ക് കോളജിലാണ് വിദ്യാര്‍ഥികള്‍ക്ക് മതപരമായ ഭീഷണിയുള്ളത്. ആണ്‍പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു എന്നതുകൊണ്ടു മാത്രം ക്ലാസില്‍നിന്നു വിദ്യാര്‍ഥികള്‍ പുറത്താക്കപ്പെട്ട സംഭവം അരങ്ങേറിയ ഫറൂക്ക് കോളജില്‍ മതപരമായ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
കോളേജില്‍ മതപരമായ ചട്ടക്കൂടുണ്ടെന്നാണ് കോളേജ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം.ഓരോ വിദ്യാര്‍ഥിക്കും ഈ കലാലയം മദ്രസയായി തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു. ഇവിടെ മതപരമായൊരു ചട്ടക്കൂടുണ്ട്. ഇതുമാനിച്ച് പഠിക്കുന്നവര്‍മാത്രം ഇവിടെ പഠിച്ചാല്‍ മതി. സര്‍ക്കാര്‍ ശമ്പളംപറ്റി കോളജ് നടത്തുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ വാക്കുകളാണിത്.
മലയാളം ക്ലാസില്‍ ഒരുമിച്ചിരിക്കാന്‍ അനുവദിക്കാത്ത അധ്യാപകന്റെ നിലപാടില്‍ പ്രതിഷേധിച്ച ഒമ്പതു വിദ്യാര്‍ഥികളെയാണ് അധികൃതര്‍ പുറത്താക്കിയിരുന്നതെങ്കിലും സംഭവത്തില്‍ മാപ്പെഴുതി നല്‍കിയ എട്ടുപേരെ തിരിച്ചെടുത്തു. ഇതു കോളജിന്റെ നിയമമാണെന്നും കഴിഞ്ഞ ആഴ്ചകളില്‍ അരങ്ങേറിയ സംഭവത്തില്‍ ഇനി പ്രതിഷേധിച്ചാല്‍ മറ്റൊരു അറിയിപ്പുകൂടാതെ പുറത്താക്കാമെന്ന് എഴുതി നല്‍കിയ വിദ്യാര്‍ഥികളെയാണ് ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുന്നത്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മുമ്പില്‍ മതപരമായ വിവേചനം ഉയര്‍ത്തി തങ്ങളെ മതത്തിന്റെ മരപ്പാവകളാക്കിയെന്നും ഒറ്റപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ സഹപാഠികളോടു പറഞ്ഞു.
ഹിന്ദു, മുസ്ലിം വിഭാഗക്കാരായ വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം പ്രത്യേകം വിളിച്ചാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളോടു രൂക്ഷഭാഷയിലായിരുന്നു അധ്യാപകരുടെ പ്രതികരണം. തുടര്‍ന്ന് വീട്ടില്‍പോലും തങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്. അന്ത്യശാസനം നല്‍കിയതോടെ ഈ വിദ്യാര്‍ഥികള്‍ സംഭവത്തെപ്പറ്റി പുറത്തു പറയാന്‍ പോലും തയാറാകുന്നില്ല.കോളജ് നിയമങ്ങളും അച്ചടക്കവുമെല്ലാം യു.ജി.സി. നിര്‍ദേശപ്രകാരം പ്രോസ്‌പെക്ടസില്‍ പറയേണ്ടതുണ്ട്. അടുത്തിരിക്കരുതെന്നോ സഹപാഠികളുമായി ഇടപഴകരുതെന്നോ കാന്റീനില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നോ പ്രോസ്‌പെക്ടസില്‍ പറയാത്ത നിലയ്ക്ക് കോളജില്‍ നടക്കുന്നത് അധികൃതരുടെ അലിഖിത നിയമങ്ങളാണെന്നു പുറത്താക്കപ്പെട്ടവരില്‍ ഒരാളായ കെ. ദിനു പറയുന്നു. മറ്റുള്ളവര്‍ മാപ്പെഴുതിക്കൊടുത്തപ്പോള്‍ അതിനു തയാറാകാതെ പുറത്തു നില്‍ക്കുന്ന വിദ്യാര്‍ഥിയാണ് ദിനു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം രക്ഷിതാക്കള്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മാപ്പെഴുതിക്കൊടുക്കേണ്ടെന്നാണ് നിലപാട് ദിനു മംഗളത്തോടു പറഞ്ഞു. സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ രഞ്ജിത്ത്, എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉള്‍പ്പെടെ അമ്പതോളം സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (39 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (41 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (44 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (58 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends