Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തും, ബിജെപി ആറ് സീറ്റില്‍ നിന്ന് 12 സീറ്റിലേക്ക്, യുഡിഎഫ് തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ട്

06 NOVEMBER 2015 12:27 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കാല്‍ നൂറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന തലസ്ഥാന നഗരസഭ ഇത്തവണയും എല്‍ഡിഎഫ് ഭരിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ആറ് സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 12 സീറ്റ് നേടുമെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ബിജെപിയാണ് തലസ്ഥാനത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലസ്ഥാന കോര്‍പ്പറേഷന് മുന്നണികള്‍ അതീവ പ്രാധാന്യം കല്പിക്കുന്നതിനാല്‍ ഇക്കുറി വീറും വാശിയും ഏറെയായിരുന്നു. ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് 26 സീറ്റുകള്‍ നേടുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തുണ്ട്.
മുന്നണികള്‍ കൂട്ടലും കിഴിക്കലുമായി തിരക്കിലാണ്. കോര്‍പ്പറേഷനില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്ന വിലയിരുത്തലിലാണ് എല്‍.ഡി. എഫ്. ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. നിലവിലുള്ള മുന്നണികളെ അട്ടിമറിച്ചുകൊണ്ട് കോര്‍പ്പറേഷനിലെ ഭരണം പിടിച്ചെടുക്കുകയോ നിര്‍ണായക ശക്തിയാകുകയോ ആണ് ബി.ജെ.പി.യുടെ ലക്ഷ്യം.
സി.പി.എമ്മും ബി.ജെ.പി.യും കൃത്യമായ കണക്കുകൂട്ടലുകളാണ് മുന്നോട്ടുവയ്ക്കുന്നത്. മനസ്സ് തുറക്കുന്നില്ലെങ്കിലും എതിര്‍മുന്നണികളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വിജയിച്ചുകയറുമെന്നാണ് യു.ഡി.എഫ്. പറയുന്നത്.
ചാല ഏര്യാകമ്മിറ്റിക്ക് കീഴില്‍ 26 വാര്‍ഡുകളുള്ളതില്‍ 15 എണ്ണത്തിലാണ് സി.പി.എം. വിജയം ഉറപ്പാക്കുന്നത്. പാളയം ഏര്യാകമ്മിറ്റിക്ക് കീഴില്‍ 16 വാര്‍ഡുകളുള്ളതില്‍ പത്തെണ്ണത്തിലാണ് വിജയം ഉറപ്പിക്കുന്നത്. വഞ്ചിയൂര്‍ ഏര്യാകമ്മിറ്റിക്ക് കീഴിലുള്ള 17 വാര്‍ഡുകളുള്ളതില്‍ പത്ത് വാര്‍ഡിലാണ് വിജയം ഉറപ്പാക്കുന്നത്. പേരൂര്‍ക്കട ഏര്യാകമ്മിറ്റിക്ക് കീഴില്‍ 13 വാര്‍ഡുകളുള്ളതില്‍ എട്ടെണ്ണം അനായാസം ജയിക്കുമെന്ന് സി.പി.എം. കരുതുന്നു. കോവളം ഏര്യാകമ്മിറ്റിക്ക് കീഴില്‍ ഒമ്പത് വാര്‍ഡുകളുള്ളതില്‍ അഞ്ചെണ്ണത്തിലാണ് സി.പി.എം. വിജയം കണക്കുകൂട്ടുന്നത്.
ബി.ജെ.പി.യും ഉറച്ച വിശ്വാസത്തിലാണ്. നാല് നിയമസഭാ മണ്ഡലങ്ങളാക്കിയാണ് കോര്‍പ്പറേഷന്‍ വാര്‍ഡുകളെ ബി.ജെ.പി. വിഭജിച്ച് കണക്കുകൂട്ടുന്നത്. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും കുറഞ്ഞത് അഞ്ചുപേരെങ്കിലും ജയിച്ചുകയറുമെന്നാണ് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നേതൃത്വത്തിന് കൈമാറുന്ന വിവരം. അതായത് 20 ല്‍ കൂടുതല്‍ അംഗങ്ങള്‍ ഉറപ്പായും ലഭിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഇത് ഏറ്റവും ചെറിയ കണക്കാണെന്നും ഭരണം നേടുകയാണ് ലക്ഷ്യമെന്നും നേതാക്കള്‍ പറയുന്നു. കോര്‍പ്പറേഷന്റെ ഭരണം അല്ലെങ്കില്‍ നിര്‍ണായക ശക്തിയാകുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയെങ്കിലും കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി ഭരണമുന്നണിയാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അടിയൊഴുക്കുകളും റിബല്‍ ശല്യവുമാണ് നേതാക്കള്‍ പങ്കിടുന്ന ആശങ്ക. എങ്കിലും ഭരണം പിടിക്കുമെന്നതില്‍ സംശയമില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. 55 സീറ്റുകളാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (21 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (23 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (26 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (40 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends