ചെറിയാന്‍ഫിലിപ്പിനെ വഞ്ചിച്ച് അവള്‍ സുഖമായി ജീവിക്കുന്നു, ചെറിയാന്‍ഫിലിപ്പിന്റെ സ്ത്രീവിരോധത്തിന് കാരണം പ്രണയപരാജയം

സ്ത്രീകളെ കുറിച്ച് പേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടതിന്റെ പേരില്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അത് പിന്‍വലിക്കാതിരുന്നത് ഒരിക്കല്‍ തന്നെ വഞ്ചിച്ച് ഇപ്പോള്‍ സുഖമായി ജീവിക്കുന്ന തന്റെ കാമുകിയായിരുന്ന സ്ത്രീ കാണുവാനായി തന്നെയായിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കളുടെ ശ്രമഫലമായാണ് ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് പിന്‍വലിച്ച് താന്‍ സ്ര്ീവിരോധിയല്ലെന്ന് തെളിയിച്ചത്.
പ്രണയം തലയ്ക്കു പിടിച്ച ഒരു സമയം ചെറിയാന്‍ ഫിലിപ്പിനുണ്ടായിരുന്നു. ആദര്‍ശധീരനായ ചെറുപ്പക്കാരന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ ചെറിയാന്‍ പ്രസിദ്ധനായിരുന്നു. ചെറിയാനെ ആരും പ്രണയിച്ച് പോകുന്ന സമയം.
ചെറിയാന്‍ ഫിലിപ്പിന്റെ പ്രണയിനി കാര്യത്തോടടുത്തപ്പോള്‍ പെണ്ണ് പിന്മാറി.അതോടെ ചെറിയാന്‍ ഫിലിപ്പ് തകര്‍ന്നു. ചെറിയാനെ വഞ്ചിച്ച അവള്‍ ഇന്ന് നല്ലൊരു കുടുംബജീവിതം നയിക്കുന്നു. അതില്‍ പിന്നെ സ്ത്രീകളോട് ഒരുതരം വെറുപ്പായിരുന്നു മനസില്‍. എ.കെ. ആന്റണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ആന്റണിയെപ്പോലെ അവിവാഹിതനായി ജീവിക്കാനായിരുന്നു ചെറിയാന്റെയും ആഗ്രഹം. എന്നാല്‍ ആന്റണി വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങിയപ്പോഴും ചെറിയാന്‍ അവിവാഹിതനായി തുടര്‍ന്നു. തന്നെ സ്‌നേഹിച്ച പെണ്ണ് സമ്മാനിച്ച വേദനയും ഓര്‍ത്ത്.
നഷ്ടപ്രണയം സിനിമയിലേക്കും ചെറിയാന്‍ഫിലിപ്പിനെ കൊണ്ടെത്തിച്ചു. കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ്പും കൂട്ടാളികളും ജൂബിലി ജോയ് തോമസ് ആദ്യമായി നിര്‍മ്മിച്ച \'ആ രാത്രി\' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഓട്ടേറെ സഹായങ്ങള്‍ ചെയ്ത് കൊടുത്തിരുന്നു. . അധികാരം കൈയിലുള്ളതുകൊണ്ട് സിനിമാക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെറിയാന്‍ ഫിലിപ്പും സംഘവും ചെയ്തുകൊടുത്തിരുന്നു. രാവിലെ മുതല്‍ ഷൂട്ടിംഗ് കഴിയുന്നതുവരെ ചെറിയാന്‍ ലൊക്കേഷനിലുണ്ടായിരുന്നു. കൂടുതല്‍ സമയവും ക്യാമറയ്ക്ക് അരികിലായിരുന്നു. ചില ഒഴിവുദിവസങ്ങളില്‍ തമാശകള്‍ പറഞ്ഞ് സിനിമാക്കാരുമായി സമയം ചെലവഴിച്ചിരുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ കൂടെ ഉണ്ടായിരുന്ന കെ.എസ്.യു.ക്കാരില്‍ ചിലര്‍ നടിമാരോടും നടന്മാരോടും വര്‍ത്തമാനം പറഞ്ഞ് സമയം ചെലവഴിച്ചപ്പോള്‍ നടിമാരുടെ ഭാഗത്ത് ചെറിയാനെ കണ്ടില്ല. ഇയാള്‍ പെണ്‍വിരോധിയാണോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. പിറ്റേദിവസം മുതല്‍ ചെറിയാന്‍ നടിമാരോടു സംസാരിക്കാന്‍ സമയം കണ്ടെത്തി. അങ്ങനെ താനൊരു പെണ്‍വിരോധിയല്ലെന്നു തെളിയിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അധികം താമിസിക്കാതെ അതും പൂട്ടി പഴയപടിയായി. പിന്നീട് ചെറിയാന്‍ വിവാഹം കഴിക്കുകയോ, സിനിമ സംവിധാനം ചെയ്യുകയോ ഉണ്ടായില്ല. മാത്രമല്ല, ചെറിയാന്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha