ബാര്‍ക്കോഴ, എസ്പിയുടെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത് ശരിയായില്ലെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവു ചോദ്യം ചെയ്തു വിജിലന്‍സ് എഡിജിപി നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍പാഷ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി. ഹര്‍ജിയില്‍ എജി ഒന്നര മണിക്കൂറോളം വാദം നടത്തി. വിജിലന്‍സ് ഡയറക്ടര്‍ സൂക്ഷ്മ പരിശോധന നടത്തിയതിന്റെ വിശദാംശങ്ങള്‍, വിജിലന്‍സിന് നിയമോപദേശം നല്‍കാന്‍ എജിക്കുള്ള തടസമെന്ത്, വിജിലന്‍സ് കോടതി നടപടിക്രമങ്ങളില്‍ എന്താണു തെറ്റ് തുടങ്ങിയ കാര്യങ്ങള്‍ വാദത്തിനിടയില്‍ കോടതി ആരാഞ്ഞു. തുടര്‍ന്ന് ഹര്‍ജിയിലെ കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം തിങ്കളാഴ്ച വാദം തുടരാമെന്നു കോടതി അറിയിച്ചു.
എന്നാല്‍ ബാര്‍കോഴ വിധിയില്‍ പ്രഥമദൃഷ്ട്യാ അപാകതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും അന്തിമവാദവും വിധിയും തിങ്കളാഴ്ച ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനമുണ്ടായി. വിജിലന്‍സ് ഡയറക്ടര്‍ പരിധി വിട്ടു. റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തേണ്ട ആവശ്യമില്ല. എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ഇടപെട്ടത് മാന്വലിന് വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിധിക്കെതിരെ വിജിലന്‍സ് എഡിജിപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തത് ശരിയല്ല. എസ്പി സുകേശന്റെ വസ്തുത റിപ്പോര്‍ട്ട് കേസ് ഡയറിയുടെ ഭാഗമല്ല. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























