ഉമ്മന്‍ ചാണ്ടിയുടെ മണ്ണൊലിക്കുന്നു… ഇനി വരുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള തര്‍ക്കം; രണ്ട് മുഖ്യന്‍മാരുടെ തല തെറിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ വായിക്കാം. അച്യുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും പറപ്പിക്കാന്‍ ശ്രമം.
അച്യുതാനന്ദന്‍ കളം പിടിച്ചപ്പോള്‍ പിണറായി തീരുമാനിച്ച അജണ്ടയാണ് നടന്നത്. അരുവിക്കര തെരഞ്ഞെടുപ്പിലും അച്യുതാനന്ദനായിരുന്നു താരം. അവിടെ തോറ്റു. ഇപ്പോള്‍ കേരളമൊട്ടാകെ സിപിഎമ്മിന് വന്‍ മുന്നേറ്റം.
ബിജെപിയുടെ മുന്നേറ്റമാണ് വി.എസിന് പാരയായത്. മാത്രമല്ല സിപിഎമ്മിന്റെ മൊത്തത്തിലുള്ള വിജയവും കാരണമാകും. ഇനി പിണറായിയെ ഉയര്‍ത്തിയായിരിക്കും പാര്‍ട്ടിയുടെ പോക്ക്.
അച്യുതാനന്ദന്റെ ഭാവി അവതാളത്തിലായതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനുമുണ്ട്. എക്കാലവും ഈഴവ സമുദായമായിരുന്നു ഇടതുപക്ഷത്തിന്റെ മുതല്‍ക്കൂട്ട്. തെക്കും വടക്കും പോകാതെ ഈഴവര്‍ എക്കാലവും ഇടതുപക്ഷത്തെ കാത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ അമിത്ഷായും വെള്ളാപ്പള്ളി നടേശനും തമ്മിലുണ്ടായ ധാരണ ഈഴവ വിഭാഗത്തെ സിപിഎമ്മില്‍ നിന്നും അകറ്റി. ഈഴവ സമുദായത്തെ സിപിഎമ്മില്‍ നിന്നും അകറ്റിയ പ്രധാന പ്രതി അച്യുതാനന്ദനാണ്,
പിണറായിയുടെ തന്ത്രമാണ് ഇക്കുറി ഫലിച്ചത്. അച്യുതാനന്ദനെ അകറ്റിയാല്‍ ഭരണം പിടിച്ചെടുക്കാമെന്നതായിരുന്നു തന്ത്രം. തന്നെ എക്കാലവും പ്രതി സ്ഥാനത്ത് നിര്‍ത്തിയത് അച്യുതാനന്ദനാണെന്ന സത്യം ആരെക്കാളധികം പിണറായിക്കറിയാം. അതിന്റെ പക അച്യുതാനന്ദനോട് തീര്‍ക്കുകയായിരുന്നു പിണറായി.
രമേശ് ചെന്നിത്തലയാണ് അജയ്യനായ മറ്റൊരു താരം. യുഡിഎഫിന്റെ ദയനീയ പരാജയം ഉമ്മന്‍ചാണ്ടിയുടെ പരാജയമായി കാണും. കേരളം തിരിച്ചു പിടിക്കണമെങ്കില്‍ ചെന്നിത്തല വരണമെന്ന മുദ്രാവാക്യം ഉടന്‍ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























