Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മൃതദേഹകഷണങ്ങള്‍ യോജിപ്പിച്ച് പത്മയെ പുനഃസൃഷ്ടിക്കുന്നു: ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി ഭഗവൽസിംഗിനെ വശത്താക്കിയത്, പലതും പദ്ധതിയിട്ട്:- ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ 'ശ്രീദേവി' പരിചയപ്പെടുത്തിയത് പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ:- ഷാഫിക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു...

23 OCTOBER 2022 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹകഷണങ്ങള്‍ യോജിപ്പിച്ച് അവരുടെ രൂപം പുനഃസൃഷ്ടിക്കുന്നു. കേസന്വേഷണത്തില്‍ നിര്‍ണായകതെളിവായി മാറുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. 80 ശതമാനം ശരീരഭാഗങ്ങളും യോജിപ്പിച്ചെന്നാണ് വിവരം. കിട്ടിയഭാഗങ്ങള്‍ ഉപയോഗിച്ച് പദ്മയുടെ രൂപം സൃഷ്ടിച്ചെടുത്ത ശേഷം പ്രതികളായ ഷാഫിയെയും, ഭഗവൽ സിംഗിനെയും, ലൈലയെയും ഇത് കാണിക്കും.

കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതികള്‍ ഈ രൂപത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കേണ്ടിവരും. ഡമ്മി ഉപയോഗിച്ചുള്ള അന്വേഷണരീതിയാണ് ഇതുവരെ പ്രതികളുടെ സാന്നിധ്യത്തില്‍ നടന്നത്. ഒന്നാംപ്രതി ഷാഫി, രണ്ടാംപ്രതി ഭഗവല്‍സിങ് എന്നിവര്‍ രണ്ടുതവണ കൊലപാതകരീതി ഡമ്മിയില്‍ കാണിച്ചുകൊടുത്തിരുന്നു. മൂന്നാംപ്രതി ലൈല ഇത് ഒരുതവണയും കാണിച്ചു കൊടുത്തു. 56 കഷണങ്ങളായാണ് പദ്മയുടെ മൃതദേഹം ഇലന്തൂരിലെ വീടിനടുത്തുനിന്ന് കണ്ടെടുത്തത്. കൊല്ലപ്പെട്ട റോസ്ലിന്റെ വളരെക്കുറച്ച് മൃതദേഹാവശിഷ്ടങ്ങളേ കിട്ടിയിട്ടുള്ളൂ. അതിനാല്‍, അവരുടെ രൂപം പുനഃസൃഷ്ടിക്കാനാകില്ല.

അതേ സമയം ഷാഫി ജയിലിൽ കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന സഹതടവുകരിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയിൽ ഉൾപെടുത്തി. മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലാണ് 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ജയിലിലാകുന്നത്. ഒരു വർഷം ജയിലിൽ കിടന്ന ഷാഫി കോവിഡ് കാലത്താണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് ഭഗവൽ സിങ്ങിനെ ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി വശത്താക്കുന്നത്. ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ കടന്നുവരവ്.

 

ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക് നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. നാരീപൂജ ഉൾപ്പെടെയുള്ള വിചിത്ര പൂജാവിധികളിൽ ഏർപ്പെട്ട് യുവതികളെ ദുരുപയോഗം ചെയ്തവരുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നു. സമാന കേസുകളിൽ നേരത്തെ പിടിയിലായവരും അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഷാഫി വ്യക്തമായ മറുപടി നൽകാത്തതും സംശയം വർധിപ്പിക്കുന്നുണ്ട്.

പദ്മയുടെ മൃതദേഹം 56-ഉം റോസ്ലിന്റേത് അഞ്ചും കഷണങ്ങളാക്കിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നത്. ഇത്രയും കഷ്ണങ്ങളാക്കിയത് എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസം ഷാഫി ഡോ. ലിസ ജോണിനും പോലീസിന് മുമ്പിലും ഡമ്മി പരിശോധനയിൽ കാണിച്ചിരുന്നു. ഡോ. ലിസ ജോണ്‍ ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോര്‍ട്ടായി നല്‍കും. കേസിലെ നിര്‍ണായക തെളിവായിരിക്കും ഫൊറന്‍സിക് മേധാവിയുടെ ഈ റിപ്പോര്‍ട്ട്. ക്രൂര ബലാല്‍സംഗത്തില്‍ വിനോദം കണ്ടെത്തുന്ന ആളാണ് ഷാഫി. പത്മയേയും റോസിലിയേയും കഴുത്തറുത്ത് കൊല്ലുന്നതിന് മുമ്പ് ഷാഫി അവരെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് ലൈലയും ഭഗവല്‍സിംഗും മൊഴി നല്കിയിട്ടുണ്ട്. ബലാല്‍സംഗം നടന്നതായി മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് തെളിവും ലഭിച്ചിട്ടുണ്ട്.

 

റോസ്ലിന്റെ മൃതദേഹാവശിഷ്ട പരിശോധനിയില്‍ നിന്നാണ് കരള്‍, ഹൃദയം, വൃക്കകള്‍, ആമാശയം എന്നിവ നഷ്ടപ്പെട്ട വിവരം ലഭിച്ചത്. കൂടുതല്‍ പരിശോധനകളിലാണ് ഗര്‍ഭപാത്രം ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടത്. കരളും, വൃക്കയും, ഹൃദയവും അറുത്തെടുത്ത് ഷാഫി കൊച്ചിയിലേയ്ക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി ഷേണായീസ് പരിസരത്തെ ചിലര്‍ക്ക് ഷാഫി മനുഷ്യമാംസം നല്കിയതയും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends