പതിയിരുന്ന് ആക്രമണം .... കല്യാണം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയായ യുവതിയെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പതിയിരുന്ന് ആക്രമണം .... കല്യാണം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയായ യുവതിയെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പില്‍ വിട്ടില്‍ ശ്യാം പി.ശശീന്ദ്രനെ (34)യാണ് വാകത്താനം പോലീസ് ഇന്‍സ്പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ജോലിക്കുപോയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച് യുവാവ് ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് മകളെ രക്ഷിക്കാനായി ഓടിയെത്തിയ യുവതിയുടെ അച്ഛനെയും യുവാവ് ആക്രമിച്ചു.
പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കല്യാണം മുടക്കുന്നത് അയല്‍വാസികളായ ഇവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha






















