സുഹൃത്തിന്റെ ഫോണിലെ ദൃശ്യങ്ങൾ കണ്ട് നടുങ്ങി പോലീസ്! ശ്യാംജിത്ത് ഷാഫിയെക്കാളും വലിയ ക്രിമിനൽ ; മുറിയിൽ സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ പിന്നിൽ എത്തി, ശ്യംജിത്തിനെ ഉച്ചത്തിൽ വിളിച്ചു! പിന്നീട് നടന്നത്

കണ്ണൂർ പാനൂര്‍ വള്ള്യായിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കണ്ണൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് ക്രൂര കൊലപതകം നടത്തിയത്.
അതേസമയം സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ഫോൺ കോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിക്ക് വിഷ്ണുപ്രിയയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു. പിന്നാലെ സമീപനാളുകളിൽ ഈ അടുപ്പം ഇല്ലാതായതായും ഇതാകാം കൊലപാതകത്തിന് കാരണമെന്നുമാണ് റിപ്പോർട്ട്.
കിടപ്പുമുറിയിലെ കട്ടിലിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുകൈകളും വെട്ടിമുറിച്ചു. കൂടാതെ രക്തം തളംകെട്ടി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവ സമയം ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. തുടർന്ന് ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കോളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















