സൈനികനും സഹോദരനും സ്‌റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന് തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്തായി... സി.ഐയും എസ്.ഐയും വിഷ്ണുവിനേയും വിഘ്‌നേഷിനേയും തല്ലിയെന്ന സ്‌റ്റേഷനിലെ വനിതാ എസ്.ഐയുടെ മൊഴിയാണ് പുറത്തുവന്നത്... ഇതോടെ പോലീസുകാര്‍ക്ക് കൂടുതല്‍ കുരുക്ക്...

കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ പോലീസുകാര്‍ക്ക് കൂടുതല്‍ കുരുക്ക്. സൈനികനും സഹോദരനും സ്‌റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന് തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്തായി. സി.ഐയും എസ്.ഐയും വിഷ്ണുവിനേയും വിഘ്‌നേഷിനേയും തല്ലിയെന്ന സ്‌റ്റേഷനിലെ വനിതാ എസ്.ഐയുടെ മൊഴിയാണ് പുറത്തുവന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്.ഐ സ്വാതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്.
എസ്.ഐയും സി.ഐയും സഹോദരങ്ങളെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ സ്‌റ്റേഷനിലെ ബഹളം കേട്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരും ബലംപ്രയോഗിച്ച് സഹോദരങ്ങളെ കീഴടക്കി കൈയിലുള്ള ചൂരല്‍ ഉപയോഗിച്ച് തല്ലിയെന്നാണ് സ്വാതിയുടെ മൊഴിയില്‍ പറയുന്നത്. റെറ്ററായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയാനാണ് സഹോദരങ്ങള്‍ സ്‌റ്റേഷനിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംഡിഎംഎ കേസിലെ പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനാല്‍ പ്രതികള്‍ സ്റ്റേഷനില്‍ കയറി അക്രമം നടത്തുകയായിരുന്നുവെന്ന പോലീസ് വാദവും ഇതോടെ പൊളിഞ്ഞു.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അക്രമണം നടത്തിയത് സൈനികനാണെന്ന് വരുത്തിതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യവും പോലീസ് പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഈ ദൃശ്യവും പോലീസിന് തന്നെ തിരിച്ചടിയായി. സൈനികനെ ആദ്യം മര്‍ദിക്കുന്നത് പോലീസുകാരനാണെന്നും തുടര്‍ന്ന് പിടിവലിയുണ്ടാവുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.അതേസമയം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം.
പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും. ഒപ്പം സസ്പെന്റ് ചെയ്യപ്പെട്ട എസ്.ഐ അനീഷ് വാട്സാആപ്പ് വഴി കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha






















