വീണ്ടും തെരുവുനായയുടെ ആക്രമണം; കടയില്‍ ചായ കുടിച്ച് മടങ്ങുന്നതിനിടെ തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു

പാലക്കാട് തെരുവുനായയുടെ ആക്രമണം. കൊടുവായൂരില്‍ തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാക്കയൂര്‍ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. മാത്രമല്ല നേരാവണ്ണം തുന്നലിടാന്‍ പോലും കഴിയാത്ത വിധമാണ് പരിക്കേറ്റിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം കാക്കയൂര്‍ ആണ്ടിത്തറയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ തൊട്ടടുത്തുള്ള കടയില്‍ പോയി ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വയ്യാപുരിനെ തെരുവുനായ ആക്രമിച്ചത്.
മാത്രമല്ല ഇതിന് മുന്‍പ് മറ്റൊരാളെ തെരുവുനായ കടിച്ചിരുന്നു. തെരുവുനായയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെ, അത് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വയ്യാപുരിയുടെ കവിളിന്റെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്. ഇതിന് പിന്നാലെ മറ്റു രണ്ടുപേരെ കൂടി തെരുവുനായ കടിച്ചു. വയ്യാപുരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















