വീട്ടിൽ വിരുന്നു വന്ന കുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു ; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; യുവാവിന് തടവും പിഴയും; സംഭവം തൃശ്ശൂരിൽ

തൃശ്ശൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം. ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 8,000 രൂപ പിഴയും ശിക്ഷ.
സംഭവ ദിവസം മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കേസിൽ തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
2018 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു വീട്ടിൽ വിരുന്നു വന്നതായിരുന്നു കുട്ടി. പിന്നലെ മിഠായി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലെെംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതിനു പിന്നാലെ കുട്ടി വീട്ടിലെത്തി പീഡന വിവരങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎസ് ബിനോയി ഹാജരായി.
https://www.facebook.com/Malayalivartha






















