ഇരട്ട നരബലിക്കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്: ഷാഫിയുടെ പേരിൽ ഭഗവൽ സിംഗുമായി ഫോണിൽ സംസാരിച്ചതും, സന്ദേശമയച്ചതും സുഹൃത്ത്:- അറസ്റ്റ് ഉടൻ എന്ന് റിപ്പോർട്ടുകൾ

ഇലന്തൂർ ഇരട്ട നരബലിക്കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്. പൈശാചിക കൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ഷാഫിയുടെ സുഹൃത്തിനെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഷാഫി ആണെന്ന് പറഞ്ഞ് ഭഗവൽ സിംഗുമായി ഫോണിൽ സംസാരിച്ചതും, സന്ദേശമയച്ചതും ഈ സഹായിയാണ്. ഇതുവഴി ആണ് ഭഗവൽ സിംഗിന്റെയും, ലൈലയുടെയും വിശ്വാസം നേടിയെടുത്തത്. ഇതോടെ നരബലികേസിൽ പ്രതികൾ നാലാകും. ഷാഫിയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പൊലീസ് നൽകുന്ന വിവരം. ഭഗവൽ സിംഗിനെ കൂടാതെ ലൈലയുമായും ഇയാൾ സംസാരിച്ചു.
ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങൾ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഷാഫി കോലഞ്ചേരി ബലാംത്സഗക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഇയാളാണ് ‘ശ്രീദേവി-ശ്രീദേവി’ എന്ന വ്യാജ അക്കൗണ്ടിൽ നിന്നും ഭഗവൽ സിംഗുമായി സംസാരിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ സന്ദേശങ്ങൾ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
ഷാഫിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന സഹ തടവുകാരനാണ് ഇയാൾ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയിൽ ഉൾപെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മുരുകദാസ് എന്ന പേരിലാണ് ദമ്പതികളെ കബളിപ്പിച്ചത്. 2020 ഓഗസ്റ്റിലാണ് 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ജയിലിലാകുന്നത്. ഒരു വർഷം ജയിലിൽ കിടന്ന ഷാഫി കോവിഡ് കാലത്താണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് ഭഗവൽ സിങ്ങിനെ ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി വശത്താക്കുന്നത്.
ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ കടന്നുവരവ്. ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക് നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
അന്വേഷണ ഘട്ടത്തിലാണ് ഷാഫി തന്നെയാണ് ഭഗവൽ സിംഗിനോട് ചാറ്റ് ചെയ്തിരുന്ന ശ്രീദേവി എന്ന് തെളിയുകയായിരുന്നു. ഈ സമയമാണ് ശ്രീദേവി വ്യാജമാണെന്ന് ഭഗവൽസിംഗ് പോലും തിരിച്ചറിഞ്ഞത്.
ഇരട്ട നരബലിക്ക് പിന്നാലെ അപ്രത്യക്ഷമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി ഇലന്തൂരില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന തെളിവുകളാണ് പത്മയുടെയും ഒന്നാംപ്രതി ഷാഫിയുടെയും മൊബൈല്‍ ഫോണുകള്‍. ഷാഫിയുടെ നിഗൂഢമായ ഇടപാടുകളുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവ്.
എന്നാല്‍ ഈ ഫോണ്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യ തല്ലിപ്പൊട്ടിച്ചുവെന്നാണ് ഷാഫിയുടെ മൊഴി. ഇക്കാര്യം ഷാഫിയുടെ ഭാര്യ നഫീസയും ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു. പത്മയുടെ കൊലപാതകം നടന്ന സെപ്റ്റംബര്‍ 26ന് രാവിലെയാണ് ഷാഫിയുടെ ഫോൺ വഴക്കിനെ തുടർന്ന് ഭാര്യ എറിഞ്ഞ് തകർക്കുന്നത്. അന്വേഷണം തന്നിലേക്ക് എത്തും എന്ന സംശയത്തിൽ ഷാഫി തന്ന ഫോൺ നശിപ്പിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഭാര്യയുടെ മൊബൈലില്‍ നിന്ന് ഷാഫിയുെട മൂന്ന് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇലന്തൂരിലെത്തുമ്പോള്‍ പത്മയുടെ കൈവശം അവരുടെ ഫോണ്‍ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഷാഫിയുടെ മൊഴി. ഈ ഫോണ്‍ കണ്ടെത്താന്‍ ഷാഫിയുമായി അന്വേഷണ സംഘം വീണ്ടും തെളിവെടുപ്പ് നടത്തും. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിരിക്കെയാണ് നിർണായകമായ അറസ്റ്റ് ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha






















