Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്, തുടങ്ങാനറിയാം, നിർത്താനറിയില്ല. ആ പെൺകുട്ടി ഒരിക്കൽ നിങ്ങളെ സ്നേഹിച്ചിരുന്ന ഒരാൾ ആണെകിൽ കൂടി പിന്നീട് എനിക്കിയാളെ ഇഷ്ടമല്ല എന്നുപറഞ്ഞാൽ ആസിഡ് ഒഴിക്കലായി, വെട്ടും കുത്തുമായി, തേപ്പുകാരി എന്നുള്ള വിളികളായി...' വൈറലായി കുറിപ്പ്

23 OCTOBER 2022 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കേരളത്തെ നടുക്കി പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. പട്ടാപ്പകലാണ് അതിദാരുണമായി 23കാരിയായ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്നത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് പ്രതി ശ്യാംജിത്ത് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്നാണ് ശ്യാംജിത്തിന്റെ മൊഴി എന്നത്.

ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധിപേരാണ് പലവിധത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് എത്തുന്നത്. മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത് എന്ന് പറഞ്ഞുകൊണ്ട് യുവാവ് എഴുതിയ കുറിപ്പ് വൈറലായി മാറുകയാണ്. മലയാളി ആൺകുട്ടികൾ അടിയന്തിരമായി മനസിലാക്കേണ്ട കാര്യം പെൺകുട്ടികളും സ്വന്തമായി അഭിപ്രായങ്ങളും വികാരങ്ങളും ഉള്ളവരാണ് എന്നതാണ്...-നസീർ ഹുസൈൻ കുറിക്കുകയുണ്ടായി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്, തുടങ്ങാനറിയാം, നിർത്താനറിയില്ല. മാത്രമല്ല, പലപ്പോഴും മലയാളി ആൺകുട്ടികൾ പ്രേമം എന്നപേരിൽ കൊണ്ടാടുന്നത് മലയാളത്തിൽ ഒരു വാക്കില്ലാത്ത ഇംഗ്ലീഷിൽ stalking എന്ന് പറയുന്ന ഒന്നിനെയാണ്. ഒരു പെൺകുട്ടിയോട് നേരിട്ട് പ്രണയം വെളിപ്പെടുത്താതെ അവളുടെ പിന്നാലെ തേരാപാരാ നടക്കുന്നത് പ്രേമമല്ല, ഒരുതരം മാനസികരോഗമാണ്. ഇനി ആ പെൺകുട്ടി ഒരിക്കൽ നിങ്ങളെ സ്നേഹിച്ചിരുന്ന ഒരാൾ ആണെകിൽ കൂടി പിന്നീട് എനിക്കിയാളെ ഇഷ്ടമല്ല എന്നുപറഞ്ഞാൽ ആസിഡ് ഒഴിക്കലായി, വെട്ടും കുത്തുമായി, തേപ്പുകാരി എന്നുള്ള വിളികളായി.

കൊച്ചിയിൽ കുറച്ചു വർഷങ്ങൾക്ക് ഈവ ആന്റണിയെ കൊലപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി തള്ളിയത് ചിലർക്കെങ്കിലും ഓർമയുണ്ടാകും. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രതി സഫർഷായുടെ മൊഴി. വാഴക്കാലയിൽ അമൽ എന്ന ഇരുപതുകാരൻ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവതി അവസാനം ഞാൻ കേട്ട വാർത്തയിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു . തന്നെ തേച്ചിട്ട് പോകുമെന്ന ഭയം ആയിരുന്നത്രേ കാര്യം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദേവികയെ തീകൊളുത്തി കൊന്നത്, പെട്രോളൊഴിച്ച് തീകൊളുത്തിയ മിഥുൻ എന്ന യുവാവും മരിച്ചു. പ്രണയഭ്യാർത്ഥന നിരസിച്ചതാണ് കൊല്ലപാതകത്തിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്.

മലയാളി ആൺകുട്ടികൾ അടിയന്തിരമായി മനസിലാക്കേണ്ട കാര്യം പെൺകുട്ടികളും സ്വന്തമായി അഭിപ്രായങ്ങളും വികാരങ്ങളും ഉള്ളവരാണ് എന്നതാണ്. അവർക്ക് നിങ്ങളോട് ഇഷ്ടമല്ല എന്ന് പറയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അതുകൊണ്ട് നിങ്ങൾ ഇഷ്ടപെടുന്ന പെൺകുട്ടി നിങ്ങളെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ, ആ പെൺകുട്ടിയും ആയി മുൻപുണ്ടായിരുന്ന സൗഹൃദം തുടരാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ദീർഘ ശ്വാസം വിട്ടിട്ട് വേറെ പണി നോക്കി പോകാൻ പഠിക്കണം. താഴെ കൊടുക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും.

1. ഒരു പെൺകുട്ടിയുടെ നോ പറച്ചിലിൽ തീരേണ്ട ജീവിതം അല്ല നിങ്ങളുടേത്. അങ്ങിനെയാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു വീണ്ടുവിചാരം നടത്താൻ സമയമായി. ഇത് നിങ്ങൾ പ്രണയം പറയാൻ പോകുന്ന പെൺകുട്ടികളുടെ കാര്യത്തിലും, ഇപ്പോൾ നിലവിൽ ഇങ്ങള് പ്രേമിക്കുന്ന പെൺകുട്ടിയുടെ കാര്യത്തിലും സത്യമാണ്. അവർക്ക് ഒരു വീണ്ടുവിചാരമുണ്ടായി പ്രേമം വേണ്ടെന്നു വയ്ക്കുന്നത് തീർത്തും സ്വാഭാവികമായ കാര്യം മാത്രമാണ്. സമയം മായ്ക്കാത്ത വിഷമങ്ങളൊന്നും ജീവിതത്തിലില്ല. എന്തായാലും, A no means NO only.

2. ജീവിതത്തിൽ ഒരു ഹോബി കണ്ടെത്തുക. ഇപ്പോൾ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും. വായനയെ, പാട്ടുപാടാലോ, യാത്രയോ നിങ്ങൾക്ക് ഇഷ്ടമുള്ള എന്തായാലൂം. പ്രേമം പരാജയപ്പെട്ടാലും ഇത്തരം ഹോബികൾ നിങ്ങൾക്ക് വിഷമം കുറക്കാൻ സഹായിക്കും.

3. പ്രണയ നിരാസത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കുറെയുണ്ടാവും. ഒരു പക്ഷെ നിങ്ങൾക്ക് കുറേകൂടി നല്ല മനുഷ്യനാക്കാനുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് സഹായിച്ചേക്കും.

4. ഓർക്കുക ഒരു പ്രണയ നിരാസം ജീവിതത്തിന്റെ അവസാനമല്ല, ഒരു ഘട്ടം മാത്രമാണ്. അടുത്ത പ്രണയം, ഒരുപക്ഷെ മുമ്പത്തേതിനേക്കാൾ ആഴത്തിൽ നിങ്ങളെ മനസിലാക്കുന്ന ഒരാൾ എവിടെയോ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്, അതുവരെ പഴയ പെൺകുട്ടിയെ ശല്യപ്പെടുത്താതെ ജീവിച്ചാൽ മാത്രം മതി.

5. അടുത്ത കൂട്ടുകാരോട് ഈ പ്രശ്ങ്ങൾ പങ്കുവച്ചാൽ, ആദ്യം കുറച്ചു കളിയാക്കുമെങ്കിലും പിന്നീട് ഇതൊരു ജീവിത പ്രശ്നം ഒന്നുമല്ലെന്ന് അവരുടെ അനുഭവങ്ങളും നിങ്ങൾക്ക് മനസിലാക്കിത്തരും.

ഇനി പെൺകുട്ടികളോട് ഒരു വാക്ക്. ഒരാൺകുട്ടിയുടെ പ്രണയം , ആദ്യമായി പറയുമ്പോഴോ, പ്രണയത്തിന്റെ ഇടയിലോ നിങ്ങൾക് വേണ്ടെന്ന് വയ്ക്കണം എന്ന് തോന്നിയാൽ, ഏറ്റവും നല്ല മാർഗം അത് തുറന്നു മുഖത്ത് നോക്കി സൗമ്യമായി പറയുന്നതാണ്. ഉദാഹരണത്തിന്, "നിങ്ങൾ നല്ല ഒരാളാണ്, പക്ഷെ എന്റെ ഭാവി സങ്കൽപ്പത്തിൽ ഉള്ള കാമുകൻ / ഭർത്താവ് എന്നതും ആയി യോജിച്ചു പോകുന്ന ഒരാളല്ല എന്നത് കൊണ്ട് ഇത് നടക്കില്ല. വേറെ താങ്കൾക്ക് യോജിച്ച ഒരാളെ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം" എന്നോ മറ്റോ പറഞ്ഞു ഒഴിവാക്കുന്നതാണ് നല്ലത്. ഒരു മറുപടി പറയാതെ നീട്ടികൊണ്ടു പോകുന്നത് കൊണ്ട് , പിന്നീട് rejection അറിയാൻ ഇടവരുമ്പോൾ മറ്റുള്ളവർക്ക് ഹൃദയ വേദന കുറക്കാൻ നേരത്തെ തന്നെ പറയുന്നതാണ് നല്ലത്. ഓർക്കുക നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അത് വ്യക്തമായി മറ്റുള്ളവരോട് പ്രകടിപ്പിക്കുക.

ഇപ്പറഞ്ഞതൊക്കെ പ്രണയം തുറന്ന് പറയുന്നവരുടെ കഥയാണ്, stalking അഥവാ എന്നും നിങ്ങളുടെ പിറകെ നടക്കുന്നവരെ അധികം പോത്സാഹിപ്പിക്കരുത്, മാതാപിതാക്കൾ സുഹൃത്തുക്കൾ എന്നിവരോട് എത്രയും പെട്ടെന്ന് പറഞ്ഞു ഒരു പക്ഷെ പോലീസിന്റെ സഹായത്തോടെ തീർച്ചയായും പെട്ടെന്ന് തന്നെ നിർത്തേണ്ട ഒരു കാര്യമാണിത്. പലപ്പോഴും തുറന്നു പറയാൻ വിമുഖതയുള്ള കൂട്ടരാണ് ഇത്തരം stalking ചെയ്യുന്നവർ.

നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെ ഇത്ര വഷളാക്കിയതിൽ സിനിമകൾക്കും കുറെ പങ്കുണ്ട്. ദേഷ്യക്കാരിയായ നായികയെ ബലമായി ചുംബിച്ചു തന്റേതാക്കുന്ന നായകൻ (കന്മദം എന്ന സിനിമയിൽ അങ്ങിനെയാണെന്നാണ് ഓർമ), ഒന്നൊച്ച വച്ചിരുന്നെങ്കിൽ എന്നൊക്കെയുള്ള ഏറ്റവും വൃത്തികെട്ട ഡയലോഗ് ഉള്ള ഹിറ്റ്ലർ എന്ന സിനിമ തുടങ്ങി നായികയുടെ പിറകെ നടക്കുന്നത് (stalking) പ്രേമമാണെന്ന് തെറ്റിദ്ധരിക്കുന്ന അന്നയും റസൂലും പിന്നെ ഞാനും എന്ന ചിത്രം വരെ പ്രണയത്തെക്കുറിച്ച് മലയാള ആണുങ്ങൾക്ക് നൽകിയിട്ടുള്ളത് തെറ്റിദ്ധാരണകൾ മാത്രമാണ്.

പല തരത്തിലുള്ള പ്രണയങ്ങളിലൂടെ കടന്നുപോയാണ്‌ നമ്മൾ നമ്മുടെ ചിന്താരീതികളുമായി ഏറ്റവും അടുത്ത സഖാവിനെ കണ്ടെത്തുന്നത്. അതാണ് പ്രണയത്തിൽ നിന്ന് companionship ലേക്കുള്ള വഴി. ആദ്യത്തെ പ്രണയങ്ങൾ അവസാനത്തെ ഏറ്റവും ഉദാത്തമായ പ്രണയത്തിലേക്കുള്ള വഴികൾ മാത്രമാണ്. അതുമനസിലാക്കിയാൽ പിന്നെ പ്രണയ നിഷേധങ്ങൾ

ജീവിതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത കാര്യമാണെന്ന് കാണാൻ സാധിക്കും. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ആരെയെങ്കിലും പറയാതെ പ്രേമിക്കുന്നുണ്ടെകിൽ തുറന്നു പറയുക, അവർ നോ പറഞ്ഞാൽ, അത് അവരുടെ സ്വാതന്ത്ര്യം ആണെന്ന് മനസിലാക്കി ഒഴിവാക്കുക. നിങ്ങൾക്കായി വേറെയൊരാൾ എവിടെയോ കാത്തിരിപ്പുണ്ട്.

ഇനി അച്ഛനമ്മമാരോട് ഒരു വാക്ക് കൂടി , ദയവായി നിങ്ങളുടെ മുതിർന്ന മകന്റെയും മകളുടെയും നല്ലൊരു ശ്രോതാവായി മാറുക , നമ്മളിൽ പലരും കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആളുകളാണ് , ഒരു പക്ഷെ നിങ്ങൾ കുട്ടികളെ ജഡ്ജ് ചെയ്യാതെ ഇരുന്നാൽ അവരുടെ പ്രണയപരാജയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർക്ക് മേല്പറഞ്ഞ പോലുള്ള സന്ദർഭങ്ങളിൽ നിങ്ങളോട് പങ്കുവച്ചു എന്ന് വരാം . പ്രണയിക്കുന്നത് ആരോഗ്യകരമായ മനസുകളുടെ ലക്ഷണമാണ് പക്ഷെ വിഷ്ണുപ്രിയയുടെ പോലുള്ള കേസുകളിൽ അവർക്ക് പറയാനുള്ളത് കേട്ട് അവർക്ക് വേണ്ട സ്നേഹവും സംരക്ഷണവും കൊടുക്കേണ്ട ചുമതല രക്ഷിതാക്കൾക്കു കൂടി ഉള്ളതാണ് , അവരോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും നല്ല സന്ദർഭമില്ല . പല സ്ത്രീ മരണ വാർത്തകളിലും ,പെൺകുട്ടിയുടെ അപകടമരണത്തിനോ, ആത്മഹത്യയ്‌ക്കോ മുൻപ് പോലീസിനെയോ , സ്വന്തം അച്ഛനുമമ്മയെയുമൊ സമീപിച്ച വാർത്തകൾ കാണാൻ കഴിയും. ഇതെല്ലം പെൺകുട്ടികൾ നൽകുന്ന സൂചനകളാണ്, സമൂഹം എന്തുപറയും എന്നത് ആലോചിക്കാതെ സ്വന്തം മകളുടെ ജീവിത്തിന് കൂടുതൽ പ്രാധാന്യം നൽകി അവരെ കൂടെ നിർത്തുക. ഓർക്കുക അവർക്ക് നമ്മൾ മാത്രമേയുളൂ സ്വന്തമെന്ന് പറഞ്ഞു അവസാനമായി വരാൻ.

ആൺകുട്ടികളുടെ അച്ഛനമ്മാർ പ്രണയ പരാജയങ്ങളുടെ സന്ദർഭങ്ങളിൽ ഒരു സുഹൃത്തായി കൂടെ നിന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം. മാനസിക പിരിമുറക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ ഒരു ഡോക്ട്ടറെ കാണിക്കാൻ കൂടി മറക്കേണ്ട, നമ്മുടെ കുട്ടിയുടെ ജീവനെപോലെ തന്നെ വിലയുള്ള മറ്റൊരു ജീവൻ മറുപുറത്തുണ്ടെന്ന് മറക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends