വിഷ്ണുപ്രിയയെ ഒരു നോക്ക് കാണാൻ നാട് ഒഴുകിയെത്തി; വികാര നിർഭരമായ രംഗങ്ങൾ...

പാനൂരിൽ പ്രണയപ്പകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയ്ക്ക് കണ്ണീരിൽ കുതിർന്ന അന്തിമോപചാരം അർപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിഷ്ണുപ്രിയയുടെ മൃതദേഹം പാനൂര്‍ വള്ള്യായിലെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് എത്തിച്ചത്. മൃതദേഹം കണ്ട് പലരും വിങ്ങിപ്പൊട്ടി. ടയുന്ന മനസ്സുമായി
സ്നേഹിച്ചിരുന്നവർ അന്ത്യോപചാരം അർപ്പിക്കുമ്പോൾ കുറ്റബോധമില്ലാത്ത മനസ്സുമായി നടന്ന സംഭവങ്ങൾ പോലീസിനോട് പറയുകയായിരുന്നു ശ്യാംജിത്ത്. ആഴമേറിയ മുറിവുകളാണ് വിഷ്ണുപ്രിയയുടെ മരണകാരണം. കഴുത്ത് 75 ശതമാനം അറ്റ നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റു.
നെഞ്ചിലും കാലിലും കയ്യിലുമേറ്റ മുറിവുകളും ആഴമേറിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്താനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിട്ടായിരുന്നു. അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















