മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ, പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ മാന്തുരിത്തി വെട്ടിക്കാവുങ്കൽ സഞ്ജുവിനെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൊലപാതകം. മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിലായതായി റിപ്പോർട്ട്. പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ മാന്തുരിത്തി വെട്ടിക്കാവുങ്കൽ സഞ്ജുവിനെയാണ് പെരുവന്താനം പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട കുഞ്ഞുമോനും സഞ്ജുവും മറ്റൊരാളും തിരുവോണത്തലേന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനെടെ ആയിരുന്നു കൊലപാതകം നടന്നത്. കൂടെയുണ്ടായിരുന്ന ആൾ പോയപ്പോൾ പാലൂർക്കാവിലെ തോട്ടുപുറമ്പോക്കിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
അതോടൊപ്പം തന്നെ തർക്കത്തിനിടെ കുഞ്ഞുമോനെ പ്രതിയായ സഞ്ജു മർദ്ദിക്കുകയും ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നിട്ട് മരണം ഉറപ്പാക്കുകയായിരുന്നു. ഇതേതുടർന്ന് അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഞ്ജുവിനെ പെരുവന്താനം എസ്എച്ച്ഒ, ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായ സഞ്ജുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















