Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രണയത്തിൽ നിന്നും വിവാഹ ജീവിതത്തിൽ നിന്നുമൊക്കെ ഇറങ്ങിപ്പോരാൻ, മാന്യമായി വേർപിരിയാൻ പറ്റില്ലെങ്കിൽ, ഒരു " നോ " കേട്ടാൽ അതിനെ സ്വീകരിക്കാൻ മനസില്ലെങ്കിൽ ആ പണിക്കിറങ്ങരുത്; അപ്പൊ ചിലർ ചോദിക്കും; ''പിന്നെ എന്തിനാണ് ഇത്രയും കാലം പ്രേമിച്ചത്? അത് തന്നെയാണ് മുകളിൽ പറഞ്ഞു വച്ചിരിക്കുന്നത്; അന്ന് അങ്ങനെ തോന്നി; ഇന്ന് അത് മാറി; അതിന് കാരണങ്ങളുണ്ടാവാം; മാന്യമായി പിരിയാൻ കഴിയണമെന്ന് നെൽസൺ ജോസഫ്

23 OCTOBER 2022 09:20 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട, ന്യായീകരണവും. ഒരു കുറ്റകൃത്യമാണത്. പ്രണയം അവസാനിപ്പിച്ചതു കൊണ്ടാണെന്നൊക്കെ ന്യായീകരണം പെറുക്കിക്കൊണ്ട് വരുന്നവരെ ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണ്. ഇനി പഠിപ്പു വേണ്ടത്‌ ആൺകുട്ടികൾക്കാണ് എന്ന നിർദേശവുമായി നെൽസൺ ജോസഫ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട, ന്യായീകരണവും. ഒരു കുറ്റകൃത്യമാണത്. പ്രണയം അവസാനിപ്പിച്ചതുകൊണ്ടാണെന്നൊക്കെ ന്യായീകരണം പെറുക്കിക്കൊണ്ട് വരുന്നവരെ ഒന്ന് സൂക്ഷിക്കുന്നതു നല്ലതാണ്. ഒരു പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തി " stalking " നടത്തുന്നവൻ്റെയും ന്യായീകരണം " ഞാൻ രണ്ട് വർഷമായി അവളുമായി പ്രണയത്തിലായിരുന്നു " എന്നാണ്.

അവിടെ സ്വന്തം ഇഷ്ടം, അഭിപ്രായം പറഞ്ഞുവെന്നുള്ളതു കൊണ്ട് ആക്രമിക്കപ്പെടുന്നവരുടെ മുന്നിൽ ഈ ന്യായീകരണവുമായി ചെല്ലുന്നത് എത്ര നാണംകെട്ട ഏർപ്പാടാണ്? ഒരു സമയം വരെ മനസിൽ വച്ചാരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്തിട്ട് അവൾ അവളുടേതായ ഒരു തീരുമാനമെടുക്കുമ്പൊ അന്നുവരെ പറഞ്ഞതെല്ലാം കുപ്പത്തൊട്ടിയിലിട്ടിട്ട് അവള് പിഴയാടാ എന്ന് പറഞ്ഞ് സ്വഭാവഹത്യ നടത്തുന്നതോ ശാരീരികമായി ആക്രമിച്ച് പ്രതികാരം തീർക്കുന്നതോ ഒന്നും പ്രണയത്തിൻ്റെ വകുപ്പിൽ പെടുത്താവുന്നതല്ല.

ഇഷ്ടങ്ങൾ മാറാനിടയുള്ളവയാണ്. ചിലപ്പൊ കുറച്ചു കാലം കഴിയുമ്പൊ, അല്ലെങ്കിൽ കുറച്ചുകൂടി അടുത്തറിയുമ്പൊ. എന്തിന്, പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാതെ തന്നെ ഇഷ്ടത്തിൻ്റെ തീവ്രത കുറഞ്ഞെന്നും വരാം. പ്രണയത്തിൽ നിന്നും വിവാഹജീവിതത്തിൽ നിന്നുമൊക്കെ ഇറങ്ങിപ്പോരാൻ, മാന്യമായി വേർപിരിയാൻ പറ്റില്ലെങ്കിൽ, ഒരു " നോ " കേട്ടാൽ അതിനെ സ്വീകരിക്കാൻ മനസില്ലെങ്കിൽ ആ പണിക്കിറങ്ങരുത്.

അപ്പൊ ചിലര് ചോദിക്കും. " പിന്നെ എന്തിനാണ് ഇത്രയും കാലം പ്രേമിച്ചത്? " എന്ന്. അത് തന്നെയാണ് മുകളിൽ പറഞ്ഞുവച്ചിരിക്കുന്നത്. അന്ന് അങ്ങനെ തോന്നി. ഇന്ന് അത് മാറി..അതിന് കാരണങ്ങളുണ്ടാവാം..അവരുടേതായ കാരണങ്ങൾ.. മാന്യമായി വേർപിരിയാൻ കഴിയണം അപ്പോൾ.. ഒന്ന് ആലോചിച്ച് നോക്കിയാൽ അങ്ങനെ പോരാൻ കഴിയുന്നവർക്കാണ് കൂടുതൽ പ്രണയമുണ്ടായിരുന്നതെന്ന് ഞാൻ പറയും.

പ്രണയമായാലും ശരി, വിവാഹമായാലും ശരി അതൊന്നും ലോകാവസാനം വരെ തുടരുമെന്ന്, അല്ലെങ്കിൽ തുടരണമെന്ന് നിർബന്ധമുള്ള ഒന്നല്ല. അവസാനിക്കാം. അവസാനിച്ചുവെന്ന് തോന്നിയാൽ അത് തുറന്ന് പറയാൻ, തുടരാൻ താല്പര്യമില്ലെന്ന് പറയാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാവണം. " നോ " എന്ന് ഭയമില്ലാതെ പറയാൻ കഴിയുന്ന ഒരു സാഹചര്യം. ഇനി പഠിപ്പിക്കേണ്ടത്‌ ആൺകുട്ടികളെയാണ്.

" നോ " എന്ന വാക്ക്‌ ഡിക്ഷണറിയിലുണ്ടെന്ന് പഠിപ്പിക്കണം. അത്‌ ജീവിതകാലത്ത്‌ പലയിടത്തുനിന്ന് പലരിൽ നിന്ന് കേൾക്കേണ്ടിവരുമെന്നും പിന്നാലെ നടക്കുന്നതും ശല്യപ്പെടുത്തുന്നതും പ്രണയമല്ല, അതിനെ വിളിക്കുന്നത്‌ സ്റ്റോക്കിംഗ്‌ എന്നാണെന്ന് പഠിപ്പിക്കണം. അപ്പോൾ തിരിച്ച്‌ തോന്നുന്ന വികാരം ഭയമാണെന്നും.

സ്നേഹത്തിന്റെ സ്ഥായീഭാവം ദേഷ്യമല്ലെന്നും കലിപ്പനും കാന്താരിയും വിവരമില്ലാത്ത ഏതോ തലയിൽ വിരിഞ്ഞ ആശയമാണെന്നും പറയണം.അപ്പുറത്തുള്ളത്‌ ഒരു വ്യക്തിയാണെന്ന് പഠിപ്പിക്കണം. ആഗ്രഹങ്ങളും തീരുമാനങ്ങളും ഇഷ്ടവുമുള്ള ഒരു വ്യക്തി. ഇനി പഠിപ്പു വേണ്ടത്‌ ആൺകുട്ടികൾക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (5 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends