Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്; നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്; തുടങ്ങാനറിയാം, നിർത്താനറിയില്ല; മാത്രമല്ല, പലപ്പോഴും മലയാളി ആൺകുട്ടികൾ പ്രേമം എന്നപേരിൽ കൊണ്ടാടുന്നനത് മലയാളത്തിൽ ഒരു വാക്കില്ലാത്ത ഇംഗ്ലീഷിൽ എന്ന് പറയുന്ന ഒന്നിനെയാണ്; ശ്രദ്ധേയമായ കുറിപ്പ്

23 OCTOBER 2022 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്, തുടങ്ങാനറിയാം, നിർത്താനറിയില്ല. മാത്രമല്ല, പലപ്പോഴും മലയാളി ആൺകുട്ടികൾ പ്രേമം എന്നപേരിൽ കൊണ്ടാടുന്നനത് മലയാളത്തിൽ ഒരു വാക്കില്ലാത്ത ഇംഗ്ലീഷിൽ stalking എന്ന് പറയുന്ന ഒന്നിനെയാണ് എന്ന വിമർശനവുമായി നസിർ ഹുസയ്ൻ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്, തുടങ്ങാനറിയാം, നിർത്താനറിയില്ല. മാത്രമല്ല, പലപ്പോഴും മലയാളി ആൺകുട്ടികൾ പ്രേമം എന്നപേരിൽ കൊണ്ടാടുന്നനത് മലയാളത്തിൽ ഒരു വാക്കില്ലാത്ത ഇംഗ്ലീഷിൽ stalking എന്ന് പറയുന്ന ഒന്നിനെയാണ്.

ഒരു പെൺകുട്ടിയോട് നേരിട്ട് പ്രണയം വെളിപ്പെടുത്താതെ അവളുടെ പിന്നാലെ തേരാപാരാ നടക്കുന്നത് പ്രേമമല്ല, ഒരുതരം മാനസികരോഗമാണ്. ഇനി ആ പെൺകുട്ടി ഒരിക്കൽ നിങ്ങളെ സ്നേഹിച്ചിരുന്ന ഒരാൾ ആണെകിൽ കൂടി പിന്നീട് എനിക്കിയാളെ ഇഷ്ടമല്ല എന്നുപറഞ്ഞാൽ ആസിഡ് ഒഴിക്കലായി, വെട്ടും കുത്തുമായി, തേപ്പുകാരി എന്നുള്ള വിളികളായി.

കൊച്ചിയിൽ കുറച്ചു വർഷങ്ങൾക്ക് ഈവ ആന്റണിയെ കൊലപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി തള്ളിയത് ചിലർക്കെങ്കിലും ഓർമയുണ്ടാകും. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രതി സഫർഷായുടെ മൊഴി. വാഴക്കാലയിൽ അമൽ എന്ന ഇരുപതുകാരൻ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവതി അവസാനം ഞാൻ കേട്ട വാർത്തയിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു . തന്നെ തേച്ചിട്ട് പോകുമെന്ന ഭയം ആയിരുന്നത്രേ കാര്യം.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദേവികയെ തീകൊളുത്തി കൊന്നത്, പെട്രോളൊഴിച്ച് തീകൊളുത്തിയ മിഥുൻ എന്ന യുവാവും മരിച്ചു. പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊല്ലപാതകത്തിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. മലയാളി ആൺകുട്ടികൾ അടിയന്തിരമായി മനസിലാക്കേണ്ട കാര്യം പെൺകുട്ടികളും സ്വന്തമായി അഭിപ്രായങ്ങളും വികാരങ്ങളും ഉള്ളവരാണ് എന്നതാണ്. അവർക്ക് നിങ്ങളോട് ഇഷ്ടമല്ല എന്ന് പറയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്.

അതുകൊണ്ട് നിങ്ങൾ ഇഷ്ടപെടുന്ന പെൺകുട്ടി നിങ്ങളെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ, ആ പെൺകുട്ടിയും ആയി മുൻപുണ്ടായിരുന്ന സൗഹൃദം തുടരാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ദീർഘ ശ്വാസം വിട്ടിട്ട് വേറെ പണി നോക്കി പോകാൻ പഠിക്കണം. താഴെ കൊടുക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും.

1. ഒരു പെൺകുട്ടിയുടെ നോ പറച്ചിലിൽ തീരേണ്ട ജീവിതം അല്ല നിങ്ങളുടേത്. അങ്ങിനെയാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു വീണ്ടുവിചാരം നടത്താൻ സമയമായി. ഇത് നിങ്ങൾ പ്രണയം പറയാൻ പോകുന്ന പെൺകുട്ടികളുടെ കാര്യത്തിലും, ഇപ്പോൾ നിലവിൽ ഇങ്ങള് പ്രേമിക്കുന്ന പെൺകുട്ടിയുടെ കാര്യത്തിലും സത്യമാണ്. അവർക്ക് ഒരു വീണ്ടുവിചാരമുണ്ടായി പ്രേമം വേണ്ടെന്നു വയ്ക്കുന്നത് തീർത്തും സ്വാഭാവികമായ കാര്യം മാത്രമാണ്. സമയം മായ്ക്കാത്ത വിഷമങ്ങളൊന്നും ജീവിതത്തിലില്ല. എന്തായാലും, A no means NO only.

2. ജീവിതത്തിൽ ഒരു ഹോബി കണ്ടെത്തുക. ഇപ്പോൾ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും. വായനയെ, പാട്ടുപാടാലോ, യാത്രയോ നിങ്ങൾക്ക് ഇഷ്ടമുള്ള എന്തായാലൂം. പ്രേമം പരാജയപ്പെട്ടാലും ഇത്തരം ഹോബികൾ നിങ്ങൾക്ക് വിഷമം കുറക്കാൻ സഹായിക്കും.

3. പ്രണയ നിരാസത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കുറെയുണ്ടാവും. ഒരു പക്ഷെ നിങ്ങൾക്ക് കുറേകൂടി നല്ല മനുഷ്യനാക്കാനുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് സഹായിച്ചേക്കും.

4. ഓർക്കുക ഒരു പ്രണയ നിരാസം ജീവിതത്തിന്റെ അവസാനമല്ല, ഒരു ഘട്ടം മാത്രമാണ്. അടുത്ത പ്രണയം, ഒരുപക്ഷെ മുമ്പത്തേതിനേക്കാൾ ആഴത്തിൽ നിങ്ങളെ മനസിലാക്കുന്ന ഒരാൾ എവിടെയോ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്, അതുവരെ പഴയ പെൺകുട്ടിയെ ശല്യപ്പെടുത്താതെ ജീവിച്ചാൽ മാത്രം മതി.

5. അടുത്ത കൂട്ടുകാരോട് ഈ പ്രശ്ങ്ങൾ പങ്കുവച്ചാൽ, ആദ്യം കുറച്ചു കളിയാക്കുമെങ്കിലും പിന്നീട് ഇതൊരു ജീവിത പ്രശ്നം ഒന്നുമല്ലെന്ന് അവരുടെ അനുഭവങ്ങളും നിങ്ങൾക്ക് മനസിലാക്കിത്തരും. ഇനി പെൺകുട്ടികളോട് ഒരു വാക്ക്. ഒരാൺകുട്ടിയുടെ പ്രണയം , ആദ്യമായി പറയുമ്പോഴോ, പ്രണയത്തിന്റെ ഇടയിലോ നിങ്ങൾക് വേണ്ടെന്ന് വയ്ക്കണം എന്ന് തോന്നിയാൽ, ഏറ്റവും നല്ല മാർഗം അത് തുറന്നു മുഖത്ത് നോക്കി സൗമ്യമായി പറയുന്നതാണ്. ഉദാഹരണത്തിന്, "നിങ്ങൾ നല്ല ഒരാളാണ്, പക്ഷെ എന്റെ ഭാവി സങ്കൽപ്പത്തിൽ ഉള്ള കാമുകൻ / ഭർത്താവ് എന്നതും ആയി യോജിച്ചു പോകുന്ന ഒരാളല്ല എന്നത് കൊണ്ട് ഇത് നടക്കില്ല.

വേറെ താങ്കൾക്ക് യോജിച്ച ഒരാളെ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം" എന്നോ മറ്റോ പറഞ്ഞു ഒഴിവാക്കുന്നതാണ് നല്ലത്. ഒരു മറുപടി പറയാതെ നീട്ടികൊണ്ടു പോകുന്നത് കൊണ്ട് , പിന്നീട് rejection അറിയാൻ ഇടവരുമ്പോൾ മറ്റുള്ളവർക്ക് ഹൃദയ വേദന കുറക്കാൻ നേരത്തെ തന്നെ പറയുന്നതാണ് നല്ലത്. ഓർക്കുക നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അത് വ്യക്തമായി മറ്റുള്ളവരോട് പ്രകടിപ്പിക്കുക.

ഇപ്പറഞ്ഞതൊക്കെ പ്രണയം തുറന്ന് പറയുന്നവരുടെ കഥയാണ്, stalking അഥവാ എന്നും നിങ്ങളുടെ പിറകെ നടക്കുന്നവരെ അധികം പോത്സാഹിപ്പിക്കരുത്, മാതാപിതാക്കൾ സുഹൃത്തുക്കൾ എന്നിവരോട് എത്രയും പെട്ടെന്ന് പറഞ്ഞു ഒരു പക്ഷെ പോലീസിന്റെ സഹായത്തോടെ തീർച്ചയായും പെട്ടെന്ന് തന്നെ നിർത്തേണ്ട ഒരു കാര്യമാണിത്. പലപ്പോഴും തുറന്നു പറയാൻ വിമുഖതയുള്ള കൂട്ടരാണ് ഇത്തരം stalking ചെയ്യുന്നവർ.

നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെ ഇത്ര വഷളാക്കിയതിൽ സിനിമകൾക്കും കുറെ പങ്കുണ്ട്. ദേഷ്യക്കാരിയായ നായികയെ ബലമായി ചുംബിച്ചു തന്റേതാക്കുന്ന നായകൻ (കന്മദം എന്ന സിനിമയിൽ അങ്ങിനെയാണെന്നാണ് ഓർമ), ഒന്നൊച്ച വച്ചിരുന്നെങ്കിൽ എന്നൊക്കെയുള്ള ഏറ്റവും വൃത്തികെട്ട ഡയലോഗ് ഉള്ള ഹിറ്റ്ലർ എന്ന സിനിമ തുടങ്ങി നായികയുടെ പിറകെ നടക്കുന്നത് (stalking) പ്രേമമാണെന്ന് തെറ്റിദ്ധരിക്കുന്ന അന്നയും റസൂലും എന്ന ചിത്രം വരെ പ്രണയത്തെക്കുറിച്ച് മലയാള ആണുങ്ങൾക്ക് നൽകിയിട്ടുള്ളത് തെറ്റിദ്ധാരണകൾ മാത്രമാണ്.

പല തരത്തിലുള്ള പ്രണയങ്ങളിലൂടെ കടന്നുപോയാണ്‌ നമ്മൾ നമ്മുടെ ചിന്താരീതികളുമായി ഏറ്റവും അടുത്ത സഖാവിനെ കണ്ടെത്തുന്നത്. അതാണ് പ്രണയത്തിൽ നിന്ന് companionship ലേക്കുള്ള വഴി. ആദ്യത്തെ പ്രണയങ്ങൾ അവസാനത്തെ ഏറ്റവും ഉദാത്തമായ പ്രണയത്തിലേക്കുള്ള വഴികൾ മാത്രമാണ്. അതുമനസിലാക്കിയാൽ പിന്നെ പ്രണയ നിഷേധങ്ങൾ ജീവിതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത കാര്യമാണെന്ന് കാണാൻ സാധിക്കും.

അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ആരെയെങ്കിലും പറയാതെ പ്രേമിക്കുന്നുണ്ടെകിൽ തുറന്നു പറയുക, അവർ നോ പറഞ്ഞാൽ, അത് അവരുടെ സ്വാതന്ത്ര്യം ആണെന്ന് മനസിലാക്കി ഒഴിവാക്കുക. നിങ്ങൾക്കായി വേറെയൊരാൾ എവിടെയോ കാത്തിരിപ്പുണ്ട്. ഇനി അച്ഛനമ്മമാരോട് ഒരു വാക്ക് കൂടി , ദയവായി നിങ്ങളുടെ മുതിർന്ന മകന്റെയും മകളുടെയും നല്ലൊരു ശ്രോതാവായി മാറുക , നമ്മളിൽ പലരും കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആളുകളാണ് , ഒരു പക്ഷെ നിങ്ങൾ കുട്ടികളെ ജഡ്ജ് ചെയ്യാതെ ഇരുന്നാൽ അവരുടെ പ്രണയപരാജയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർക്ക് മേല്പറഞ്ഞ പോലുള്ള സന്ദർഭങ്ങളിൽ നിങ്ങളോട് പങ്കുവച്ചു എന്ന് വരാം .

പ്രണയിക്കുന്നത് ആരോഗ്യകരമായ മനസുകളുടെ ലക്ഷണമാണ് പക്ഷെ വിഷ്ണുപ്രിയയുടെ പോലുള്ള കേസുകളിൽ അവർക്ക് പറയാനുള്ളത് കേട്ട് അവർക്ക് വേണ്ട സ്നേഹവും സംരക്ഷണവും കൊടുക്കേണ്ട ചുമതല രക്ഷിതാക്കൾക്കു കൂടി ഉള്ളതാണ് , അവരോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും നല്ല സന്ദർഭമില്ല . പല സ്ത്രീ മരണ വാർത്തകളിലും ,പെൺകുട്ടിയുടെ അപകടമരണത്തിനോ, ആത്മഹത്യയ്‌ക്കോ മുൻപ് പോലീസിനെയോ , സ്വന്തം അച്ഛനുമമ്മയെയുമൊ സമീപിച്ച വാർത്തകൾ കാണാൻ കഴിയും.

ഇതെല്ലം പെൺകുട്ടികൾ നൽകുന്ന സൂചനകളാണ്, സമൂഹം എന്തുപറയും എന്നത് ആലോചിക്കാതെ സ്വന്തം മകളുടെ ജീവിത്തിന് കൂടുതൽ പ്രാധാന്യം നൽകി അവരെ കൂടെ നിർത്തുക. ഓർക്കുക അവർക്ക് നമ്മൾ മാത്രമേയുളൂ സ്വന്തമെന്ന് പറഞ്ഞു അവസാനമായി വരാൻ. ആൺകുട്ടികളുടെ അച്ഛനമ്മാർ പ്രണയ പരാജയങ്ങളുടെ സന്ദർഭങ്ങളിൽ ഒരു സുഹൃത്തായി കൂടെ നിന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം. മാനസിക പിരിമുറക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ ഒരു ഡോക്ട്ടറെ കാണിക്കാൻ കൂടി മറക്കേണ്ട, നമ്മുടെ കുട്ടിയുടെ ജീവനെപോലെ തന്നെ വിലയുള്ള മറ്റൊരു ജീവൻ മറുപുറത്തുണ്ടെന്ന് മറക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (1 hour ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (1 hour ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (2 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (4 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (5 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (9 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (9 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (9 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (9 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (17 hours ago)

Malayali Vartha Recommends