ഇലന്തൂർ നരബലിക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

ഇലന്തൂർ നരബലിക്കേസിൽ കഴിഞ്ഞ പതിമൂന്നിനു കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഇവർ പോലീസ് കസ്റ്റഡിയിലാണ്. കോടതി അവധി ആയതിനാൽ ഉച്ചക്ക് ശേഷം പ്രതികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കാനാണ് തീരുമാനം.
ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ആദ്യ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇലന്തൂരിലെ നരബലി നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഡമ്മി പരീക്ഷണം ഉൾപ്പടെ തെളിവെടുപ്പിനായി നടത്തിയായിരുന്നു . ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നാൽപത്തിലധികം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട് . തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം കണ്ടെടുത്തു. ഇത് കൊണ്ട് തന്നെ വിശദമായ തെളിവെടുപ്പ് നടത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.
https://www.facebook.com/Malayalivartha






















