മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുടുങ്ങി തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

ഞായറാഴ്ച രണ്ടുമണിയോടെ അടിമാലി ചിത്തിരപുരം മീന്‍കെട്ടിന് സമീപം മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ, ഷാള്‍ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു.മാളിയേക്കല്‍ ദേവസ്യയുടെ ഭാര്യ മെറ്റില്‍ഡ (45) ആണ് മരിച്ചത്.
ചിത്തിരപുരം പള്ളിയില്‍ പോയിട്ട് മകന്‍ ഡെന്നീസിനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുകി ചക്രത്തോടുചേര്‍ന്ന നിലയിലായിരുന്നു വീണുകിടന്നതു . നാട്ടുകാര്‍ പത്തുമിനിറ്റ് ശ്രമിച്ചാണ് കുരുക്ക് അഴിച്ചത്.
ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഡാനീസാണ് മറ്റൊരു മകൻ.
https://www.facebook.com/Malayalivartha






















