പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ലഹരി വില്പന നടത്തുന്നതായി പരാതി; മെട്രോ നഗരങ്ങളില്‍ നിന്നു നാട്ടിലെത്തിയവരാണ് ലഹരിവില്പനയുടെ പിന്നിലുള്ളവർ; പരാതി ഉയരുന്നു

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ലഹരി വില്പന. കോഴഞ്ചേരിയിൽ ലഹരി വില്പന വൻ തോതിൽ നടത്തുന്നതായി നിരവധി പരാതികൾ. മാത്രമല്ല നിരോധിത ലഹരി ഉത്പന്നങ്ങള്‍ കുട്ടികള്‍ മുഖേന വില്പനയ്ക്കെത്തിക്കുന്ന സംഘം പല പ്രദേശങ്ങളിലും സജീവമാണ്. ഇപ്പോൾ സ്കൂള്‍, കോളജ് കുട്ടികളെയാണ് സംഘം ലക്ഷ്യമിടുന്നത്.
അതേസമയം ആവശ്യക്കാര്‍ക്ക് ബൈക്കിലും കാറിലുമായാണ് സാധനങ്ങള്‍ എത്തിക്കുന്നത്. കൂടാതെ കുട്ടികള്‍ക്ക് മിഠായികളും മധുരപലഹാരങ്ങളും നല്കി ലഹരി നിശ്ചിത സ്ഥലങ്ങളില്‍ ഇവരെക്കൊണ്ട് എത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതേതുടർന്ന് ക്രമേണ കുട്ടികളെ ഇരകളാക്കുന്നതാണ് ഇവരുടെ രീതിയെന്നും പറയുന്നു.
എന്നാൽ മയക്കുമരുന്നുകളുടെ വില്പന ചിറയിറമ്പിലെ നാലുമണിക്കാറ്റ് റോഡ്, ചുവട്ടുപാറ, ചരല്‍ക്കുന്ന്, മാലൂര്‍ പരുത്തിമുക്ക് എന്നിവിടങ്ങളിലാണ് സജീവം. മെട്രോ നഗരങ്ങളില്‍ നിന്നു നാട്ടിലെത്തിയവരാണ് ഇത്തരം ലഹരിവില്പനയുടെ പിന്നിലുള്ളതെന്നും സമീപജില്ലകളില്‍ നിന്നുപോലും യുവാക്കളടക്കം ആവശ്യക്കാരായി സ്ഥലത്തെത്തുന്നതായും വിവരങ്ങൾ ഉണ്ട്.
https://www.facebook.com/Malayalivartha






















