Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പില്‍ ഇവര്‍ മുഖം രക്ഷിച്ചു

07 NOVEMBER 2015 03:09 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വാശിയുടെയും നിലനില്‍പ്പിന്റെയും, തിരിച്ചടിയുടെയും, പിടിച്ചുകയറ്റത്തിന്റെയും തെരഞ്ഞെടുപ്പു വിധി. വീഴ്ചയും അതിനിര്‍ണ്ണായകമാണ് എന്നതാണ് ഇത്തവണത്തെ പ്രതേ്യകത. തോറ്റാല്‍ സര്‍വ്വ പാപങ്ങളും ഏറ്റ് വിടപറയേണ്ടി വരുമെന്നതാണ് കെ.എം. മാണി നേരിട്ടതെങ്കില്‍ തോറ്റാല്‍ രാഷ്ട്രീയ ഭാവി ഇരുളടയുമെന്നതാണ് പി.സി. ജോര്‍ജ് നേരിട്ട പ്രതിസന്ധി.
അതിനേക്കാള്‍ നിര്‍ണ്ണായകം പിണറായിവിജയന്‍ അകപ്പെട്ട പ്രതിസന്ധിയാണ്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിഞ്ഞു നോക്കേണ്ട എന്ന സന്ദേശമാണ് ലഭിക്കുക. തുടര്‍ച്ചയായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ തിരിച്ചടിയുടെ കൂടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടി തോറ്റാല്‍ ഇടതുമുന്നണിക്ക് ഇനി അധികാരത്തില്‍ വരാനുള്ള മോഹം ഉപേക്ഷിച്ചാല്‍ മതിയാവും. ഇതോടെ മുഖ്യമന്ത്രി പദമെന്ന പിണറായിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. പാര്‍ട്ടിയിലും ഒറ്റപ്പെടും. അതിലെല്ലാം ഉപരി വെള്ളാപ്പള്ളി നടേശന്‍ കരുത്തനുമാകും. പിണറായിയുടെ നയങ്ങളാണ് സി.പി.എമ്മിനെ ജനങ്ങളുമായി അകറ്റിയെന്ന വാദവുമായാണ് വെള്ളാപ്പള്ളി, ബി.ജെ.പി. യുമായി അടുത്തത്. അതുകൊണ്ട് തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പിണറായിയുടെ തളര്‍ച്ച വെള്ളാപ്പള്ളിക്ക് നേട്ടമാകും.
എന്നാല്‍ ബി.ജെ.പി.യുടെ നേട്ടം കോണ്‍ഗ്രസിനാണ് ക്ഷീണമുണ്ടാക്കിയതെങ്കിലും വെള്ളാപ്പള്ളി ജയിച്ചു. ഇനി പിണറായി-വെള്ളാപ്പള്ളി വാക്‌പോരുകള്‍ തുടരും. പാര്‍ട്ടിെയന്ന നിലയില്‍ സി.പി.എമ്മിനും അതിനിര്‍ണ്ണായകമാണ്. രാഷ്ട്രീയ മുന്നേറ്റം സി.പി.എമ്മിന് അവകാശപ്പെടാം.
കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഇടതുമുന്നണിക്ക് വിജയിക്കാനായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചാല്‍ പൊട്ടിത്തെറികള്‍ മുന്നണിയിലുണ്ടായേനെ. സി.പി.എമ്മിനകത്തും ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാമായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞിട്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ചാണ് ഇക്കുറി സി.പി.ഐ(എം) തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണിക്ക് പരാജയം സംഭവിച്ചാല്‍ വി.എസി.നോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ തുടര്‍ നിലപാടും വി.എസിന്റെ നിലപാടും മാറിയേനെ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വി.എസ്. ഇടതുമുന്നണിയെ നയിക്കുമെന്ന മട്ടിലുള്ള സി.പി.ഐ. നേതാവ് സി. ദിവാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ജോര്‍ജിന്റെ സെക്യുലര്‍ വിഭാഗം കൊണ്ട് പൂഞ്ഞാര്‍ മണ്ഡലമൊഴിച്ച് കോട്ടയം ജില്ലയിലൊരിടത്തും എല്‍.ഡി.എഫിനു സഹായകരമായില്ല. പൂഞ്ഞാറിലെ വിജയം ജോര്‍ജിനു പിടിച്ചു നില്ക്കാനുള്ള കരുത്താകും.
കെ.എം. മാണിക്കും തിളക്കമാര്‍ന്ന വിജയം അവകാശപ്പെടാം. പാലാ മുനിസിപ്പാലിറ്റിയിലെ വിജയവും കോട്ടയം ജില്ലയിലെ മുന്നേറ്റവും ബാര്‍ കോഴ വിവാദത്തില്‍ നിന്നു തടിയൂരാന്‍ മാണിക്കു സഹായകരമാകും.
ഗ്രൂപ്പ് വഴക്കില്‍ തളര്‍ന്ന ബി.ജെ.പി നേതൃത്വത്തിനും ഇനി ആശ്വസിക്കാം. ബി.ജെ.പി യുടെ മിന്നുന്ന പ്രകടനം കേരളത്തില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. ബന്ധത്തിനും കരുത്താകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (26 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends