Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിരിക്കുന്നത് നായന്മാര്‍… വെള്ളാപ്പള്ളി സ്വാമിയില്‍ മുങ്ങിയപ്പോള്‍ ബിജെപിയെ രക്ഷിച്ചത് നായന്മാര്‍; തിരിച്ചടി പ്രതീക്ഷിച്ച സിപിഎം മുന്നേറി; കോണ്‍ഗ്രസ് കൂപ്പുകുത്തി

07 NOVEMBER 2015 03:22 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എസ്എന്‍ഡിപിയുമായി ബിജെപിയുണ്ടാക്കിയ കൂട്ടുകെട്ട് എങ്ങനെ സ്വാധീനിക്കുമെന്നായിരുന്നു ഏവരും ശ്രദ്ധയോടെ നോക്കിയത്. ഈഴവരുമായി അടുക്കുമ്പോള്‍ ബിജെപിയുടെ നായര്‍ വോട്ടുകള്‍ അകലുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഈ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് അവരും കരുതി. എസ്എന്‍ഡിപിയുടെ കൂട്ടിലൂടെ തട്ടിയെടുക്കുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിനാകും ക്ഷീണമാകുകയെന്നും വിലയിരുത്തി. എന്നാല്‍ അതൊന്നുമല്ല സംഭവിച്ചത്. മോദി പ്രഭാവത്തില്‍ തദ്ദേശത്തില്‍ പോരിനിറങ്ങിയ ബിജെപിയെ നായര്‍ വോട്ടുകള്‍ കൈവിട്ടില്ല. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവടങ്ങളിലെ ബിജെപി മുന്നേറ്റം ഇതിന് തെളിവാണ്. ഭൂരിപക്ഷത്തെ മുന്നോക്ക സമുദായം ബിജെപിയെ കൈവിടുന്നില്ലെന്നതിന്റെ തെളിവാണ് കാസര്‍ഗോട്ടെ മുന്നേറ്റം.
അതായത് പരമ്പരാഗത വോട്ടുകള്‍ ബിജെപി നിലനിര്‍ത്തുകയാണ്. ഒപ്പം പുതുതലമുറ വോട്ടും. എസ്എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപിക്ക് കാര്യമായ നേട്ടം നല്‍കുന്നില്ല. തീര്‍ച്ചയായും പത്ത് ശതമാനം വോട്ടുകളുടെ വ്യത്യാസം ഇതിലൂടെ ബിജെപിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ പരമ്പരാഗ മേഖലകളില്‍ ഈ സഖ്യത്തിനപ്പുറമുള്ള വോട്ടുകളാണ് ബിജെപിക്ക് ജയം നല്‍കിയത്. തിരുവനന്തപുരത്ത് നല്ലൊരു മേയര്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചെങ്കില്‍ ബിജെപിക്ക് ജയിച്ചു കയറാന്‍ കഴിയുമായിരുന്നു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ വാര്‍ഡുകളിലെ മുന്നേറ്റം നായര്‍ വോട്ടുകളുടെ കരുത്തിലാണ്. എന്നാല്‍ ഈഴവമുസ്ലിം മേഖലയായ മാണിക്യവിളാകത്തിലും ജയിക്കാനായി. ഇവിടെ ഈഴവ സാന്നിധ്യം തന്നെയാണ് ബിജെപിക്ക് തുണയായത്.
തിരുവനന്തപുരത്ത് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസാണ്. വളരെ വ്യക്തമായ പദ്ധതിയോടെയായിരുന്നു പ്രചരണം. 30ഇടത്ത് ഉറപ്പായും ജയിക്കുമെന്ന് ആര്‍എസ്എസ് ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം പോലും 20 സീറ്റിനപ്പുറം കണക്ക് കൂട്ടിയില്ല. നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന കണക്ക് കൂട്ടലായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഒ രാജഗോപാലിനെ പോലൊരു മുതിര്‍ന്ന നേതാവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാത്തതും. ഇവിടെ ചിട്ടയോടെ നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. നായര്‍ സമുദായവോട്ടുകളെ ഒപ്പം നിര്‍ത്തി ഈഴവരെ അടുപ്പിക്കാനുള്ള തന്ത്രം വിജയിക്കുകയും ചെയ്തു.
വിശ്വഹിന്ദു പരിഷത്തിന്റെ പ്രവീണ്‍ തൊഗാഡിയയാണ് വെള്ളാപ്പള്ളിയെ ബിജെപിയോട് അടുപ്പിച്ചത്. മോദിയും അമിത് ഷായും ഇതിന് എല്ലാ പിന്തുണയും നല്‍കി. ഈ കൂട്ടുകെട്ട് ഒരിക്കലും ദോഷം ചെയ്യില്ലെന്ന് ആര്‍എസ്എസിന്റെ സംസ്ഥാന നേതൃത്വം മോദിയേയും അമിത് ഷായയേയും അറിയിക്കുകയും ചെയ്തു. അത് ഉറപ്പാക്കാന്‍ ആര്‍എസ്എസ് തദ്ദേശത്തില്‍ ഏകോപനം ശക്തമാക്കി. നായര്‍ മേഖലകളില്‍ കരുതലോടെ പ്രവര്‍ത്തിച്ചു. അത് തന്നെയാണ് ബിജെപിയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമായതും. കൊല്ലത്തും ആലപ്പുഴയിലും ബിജെപിക്ക് സീറ്റ് കൂടുതല്‍ കിട്ടി. എന്നാല്‍ എസ്എന്‍ഡിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൂട്ടുകെട്ട് സീറ്റുകളായില്ല. ഇത് വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്. എങ്കിലും ഇവിടെയെല്ലാം ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തു.
പത്തനംതിട്ടയിലെ ബിജെപി മുന്നേറ്റവും ഇതിന് തെളിവാണ്. 58 ഗ്രാമപഞ്ചായത്ത് വാര്‍ഡിലും 11 മുനിസിപ്പാലിറ്റിയിലും നേട്ടമുണ്ടാക്കി. നായര്‍ വോട്ടുകളുടെ സഹായമാണ് ഇതിന് കാരണം. തൃശൂരിലും ബിജെപി മുന്നേറി. നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നു. ഇവിടേയും തിരിച്ചടി കോണ്‍ഗ്രസിനായിരുന്നു. എറണാകുളത്തും ബിജെപി നേട്ടമുണ്ടാക്കുന്നത് നായര്‍ സമുദായ കേന്ദ്രത്തിലാണ്. തൃപ്പുണ്ണിത്തറയില്‍ ബിജെപി രണ്ടാം കക്ഷിയായി. ഇതും ഭൂരിപക്ഷത്തിലെ മുന്നോക്ക വോട്ടിന്റെ കരുത്തിലാണ്. പാലക്കാടും സംഭവിച്ചത് അതു തന്നെ. എന്നാല്‍ കോഴിക്കോട്ടെ വിജയങ്ങള്‍ ഈഴവതിയ്യ വോട്ടിന്റെ കരുത്തിലാണ്. ഇവിടെ ബിജെപി ഈ വിഭാഗത്തില്‍ നുഴഞ്ഞു കയറുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇവിടെ ദോഷമുണ്ടായത് കോണ്‍ഗ്രസിനാണ്.
അതായത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും നഷ്ടം കോണ്‍ഗ്രസിനാണ് ഉണ്ടാകുന്നത്. ഇത് ആശ്വാസമാകുന്നത് സിപിഎമ്മിനാണ്. അവരുടെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം നേട്ടമുണ്ടാക്കി. പ്രത്യേകിച്ച് ഈഴവര്‍ ആരും സിപിഎമ്മിനെ കൈവിട്ടില്ല. അത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും ആശ്വാസമാണ്. ബിജെപിയുടെ വളര്‍ച്ച തളര്‍ത്തുന്നത് കോണ്‍ഗ്രസിനെയാണെന്ന് വാദിക്കാന്‍ അവര്‍ക്ക് ഇനി കഴിയും. മുസ്ലിം വോട്ടുകളെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാനും കഴിയും. ഇത് മനസ്സിലാക്കി വലിയ തോതില്‍ നയം മാറ്റത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കേണ്ടി വരും. ന്യൂനപക്ഷ പ്രീണത്തിലൂടെ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കി കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാറ്റം വരുത്തേണ്ടി വരും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി വാദവുമായി നിറയുകയും ചെയ്യും. നായര്‍വോട്ടുകളെ പിടിച്ചു നിര്‍ത്താന്‍ പുതിയ തന്ത്രമെന്ന നിലയിലാകും ഇതിന്റെ അവതരണം. ബിജെപിയുടെ മുന്നേറ്റം തളര്‍ത്തുന്നത് എന്‍എസ്എസിനെ കൂടിയാണ്. സമദൂരത്തില്‍ ഉറച്ച് നിന്ന് പരോക്ഷമായി കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന നിലപാടാണ് സുകുമാരന്‍ നായര്‍ എടുത്തത്. പെരുന്നയില്‍ പോലും ബിജെപി ജയിച്ചുകയറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (25 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends