മൊല്ലാക്കമാരും മെത്രാന്‍മാരും പണിതു; ഇനി രമേശിന്റെ യുഗം....

ജയിച്ചത് രമേശ് ചെന്നിത്തല. തോറ്റത് ഉമ്മന്‍ചാണ്ടി. ഇതാണ് തദ്ദേശസ്ഥാപനങ്ങലേക്കുളള തെരഞ്ഞെടുപ്പിനെ മൊത്തത്ത്‌ലി# പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. കേരളത്തില്‍ ക്രൈസ്തവ-മുസ്ലീം വര്‍ഗീയതയാണെന്ന് നിരന്തരം ആരോപണം ഉയരുന്നത്. ഇമേശ് ചെന്നിത്തലയുടെ ക്യാമ്പില്‍ നിന്നാണ്. മുസ്ലീംലീഗിന്റെ അഞ്ച് മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ തുടങ്ങിയതാണ് ആരോപണം. ഇതില്‍ ആരെയും കുറ്റം പറയാനാവില്ല. കാരണം ഉമ്മന്‍ചാണ്ടി, കെ.എം.മാണി. പി.കെ.കുഞ്ഞാലിക്കുട്ടി ത്രിമൂര്‍ത്തികള്‍ ഭരിക്കുന്ന കേരളത്തില്‍ ബിജെപിക്ക് വളരാന്‍ അനുകൂലഘടകങ്ങള്‍ കോണ്‍ഗ്രസ് തന്നെ സൃഷ്ടിച്ചുകൊടുത്തു.
കെ.കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഹിന്ദുക്കളുടെ പാര്‍ട്ടിയായിരുന്നു. എ.കെ.ആന്റണി നേതൃത്വം ഏറ്റെടുത്തതോടെയാണ് ഇതില്‍ മാറ്റം വന്നത്. എന്നാവും ആന്റിണിക്ക് ഒരു മതേതരമുഖമുണ്ടായിരുന്നു. 2002 മുതല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ കോണ്‍ഗ്രസിന്റെ മതേതരമുഖം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അരമനയിലുരുന്ന് മെത്രാന്‍മാരും ജമാഅത്തിലിരുന്ന് മൊല്ലാക്കമാരും നിയന്ത്രിക്കുന്ന പാര്‍ട്ടിയായായി കോണ്‍ഗ്രസ് മാറി. ജി.സുകുമാരന്‍ നായരെ പോലുളള ചിലര്‍ അപകടം നരന്തരം ചൂണ്ടികാണിച്ചിട്ടും കോണ്‍ഗ്രസുകാര്‍ പഠിച്ചില്ല.
തദേശഫലം ഉമ്മന്‍ചാണ്ടിയെ കളത്തിനു പുറത്താക്കും. രമേശ് ചെന്നിത്തല നേതൃത്വസ്ഥാനത്തേയ്ക്ക് വരും. കെ.കരുണാകരന്റെ മതേതരമുഖം തുടര്‍ന്നുകൊണ്ടുപോകാന്‍ രമേശിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്‌ഴം കരുതുന്നത്. ആരെയും പിണക്കാത്ത ജനകീയത തന്നെയാണ് രമേശിന്റ ഏറ്റവും വലിയ നേട്ടം. തദ്ദേശഫലം എന്ന സെമിഫൈനല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ജയം മുന്‍കൂട്ടി കാണിക്കുന്നു. ഒരുന്ന നിലവാരം നിയമസഭാതെരഞ്ഞെടുപ്പില്‍ സിപിഎം ആധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായി. അപ്പോള്‍ പ്രതിപക്ഷ നേതൃത്വസ്ഥാനം ഉറപ്പാക്കാനായിരിക്കും രമേശിന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha