തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം, ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. മുന്‍സിപ്പാലിറ്റികളില്‍ ഇടത് പക്ഷത്തിന് ചെറിയ മുന്‍തൂക്കമുണ്ട്. യുഡിഎഫ് പിന്‍തള്ളപ്പെട്ടതിനൊപ്പം സംസ്ഥാനത്തിന്റെ നഗര പ്രദേശങ്ങളില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യവും തെളിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
941 ഗ്രാമപഞ്ചായത്തുകളില്‍ 545ഓളം എണ്ണത്തില്‍ എല്‍ഡിഎഫ് മേല്‍കൈനേടി. 365ഓളം ഇടത്ത് മാത്രമാണ് യുഡിഎഫിന് ചുവടുറപ്പിക്കാനായത്. 152 ബ്‌ളോക്കുകളില്‍ 91 ഉും എല്‍ഡിഎഫ് നേടി. ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 44 മുന്‍സിപ്പാലിറ്റികള്‍ എല്‍ഡിഎഫും, 41 എണ്ണം യുഡിഎഫും നേടി. ജില്ലാ പഞ്ചായത്തുകള്‍ ഏഴുവീതം ഇരുമുന്നണിക്കും ലഭിച്ചു. കോര്‍പ്പറേഷനുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഫുമാണ്. എറണാകുളവും കണ്ണൂരും മാത്രമാണ് യുഡിഎഫിന് ഒപ്പം ഉള്ളത്.
നഗരപ്രദേശങ്ങളില്‍ ബിജെപി ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ വിജയം കൈവെടിഞ്ഞ എല്‍ഡിഎഫിനെ തേടി ഇത്തവണ വിജയമെത്തുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള ജനവിധി എന്ന പ്രാധാന്യം കൂടി അതിന് കൈവന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























