Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയില്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ല... ഇടക്കാല മുഖ്യമന്ത്രിയാവാന്‍ ചെന്നിത്തല; ആന്റണിയെ ഇറക്കാന്‍ ഉമ്മന്‍ ചാണ്ടി പയറ്റിയ അതേ തന്ത്രങ്ങളുമായി ചെന്നിത്തല

08 NOVEMBER 2015 08:14 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അല്‍പനാളെങ്കിലും മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ മോഹങ്ങള്‍ക്ക് ചിറകുവിരിയുന്നു. ഇതിന് ഹൈക്കമാന്‍ഡിന്റെ പിന്തുണ ആരായുകയാണ് ചെന്നിത്തല. ഹൈക്കമാന്‍ഡും അനുകൂലമാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബിജെപിയും മുന്നേറ്റമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ സാധിച്ചിരുന്നില്ല. അങ്ങനെയുള്ള ഹൈക്കമാന്‍ഡിനെ ഭയപ്പെടുത്തുന്ന ഫലമാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ബിജെപി അതിവേഗം വളരുമ്പോള്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷ നശിച്ച കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന ഏക പ്രതീക്ഷ കേരളമാണ്. കേരളത്തില്‍ ഭരണം തിരിച്ചു പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കനത്ത തിരിച്ചടിയാകുമെന്ന് ആന്റണിക്കും ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍ തദ്ദേശത്തിലെ തോല്‍വിയുടെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇടക്കാല മുഖ്യമന്ത്രിയാകാന്‍ ആഭ്യന്തര രമേശ് ചെന്നിത്തല ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴില്ലെങ്കില്‍ പിന്നെ ഇതിലും മികച്ച അവസരം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും. ഇതിന് ചെന്നിത്തല ഉയര്‍ത്തിക്കാട്ടുക ബിജെപിയുടെ വളര്‍ച്ചയാകും. ബിജെപിയുടെ മുന്നേറ്റം ഹിന്ദു സമുദായത്തിന്റെ പിന്തുണയോടെ ആണെന്നത് വ്യക്തമാണ്. കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന സവര്‍ണ്ണഹിന്ദുക്കളുടെ വോട്ടുകള്‍ ഇപ്പോള്‍ ബിജെപി കൊണ്ടുപോകുകയാണ്. ഇതിന് കാരണം ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പ്രീണന നയങ്ങളുമാണെന്നെ സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ നേതൃമാറ്റം മാത്രമാണ് പോംവഴിയെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസിനെ കൈവിട്ടതിന്റെ തെളിവാണ് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കോണ്‍ഗ്രസ് നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. എസ്എന്‍ഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ കാരണം ഉമ്മന്‍ ചാണ്ടിയുടെ നയങ്ങളാണെന്നുമാണ് മറ്റൊരു കാരണമായി നിരത്തുന്നുത്. ന്യൂനപക്ഷ പ്രീണണം നടക്കുന്ന സര്‍ക്കാറാണെന്ന് പൊതുവികാരം ഹിന്ദു സമുദായത്തിനിടയില്‍ ശക്തമാണ്. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തിരിചടിയായെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ഭരണതുടര്‍ച്ചകാര്യം ഒരിക്കലും സാധിക്കില്ലെന്നമാണ് ചെന്നിത്തല വാദിക്കുന്നത്.
മുമ്പ് ന്യൂനപക്ഷങ്ങള്‍ക്ക് അനഭിമതനായി എന്നകാര്യം ചൂണ്ടിക്കാട്ടി എ കെ ആന്റണിയെ ചാടിക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി പയറ്റിയ അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ ചെന്നിത്തലയും പയറ്റുന്നത്. ബാര്‍കോഴയും സോളാറുമൊക്കെ നേതൃമാറ്റ ആവശ്യങ്ങള്‍ക്ക് ശക്തിപകുന്നുണ്ട്. മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി അവശേഷിക്കുന്നത് കേവലം ആറ് മാസം മാത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം കൈവന്നില്ലെങ്കില്‍ പിന്നെ സാധിക്കില്ലെന്ന തിരിച്ചറിവ് ചെന്നിത്തലയ്ക്കുമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല മുന്നില്‍ നിന്നും നയിക്കുകയും വിജയിച്ചാല്‍ മുഖ്യമന്ത്രി പദവിയും അല്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും സ്വന്തമാക്കാന്‍ അവസരം ഒരുക്കുക എന്നതാണ് ഐ ഗ്രൂപ്പുകാരുടെ വാദം.
ആന്റണിയുടെ നേതൃത്വത്തില്‍ 2001ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരില്‍ കെ കരുണാകന്റെ നേതൃത്വത്തിലായിരുന്നു കലഹം. എന്നാല്‍, ഇതിന് അന്ന് ഉമ്മന്‍ ചാണ്ടിയും ചുക്കാന്‍ പിടിച്ചു എന്ന് മാത്രം. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കി എ ഗ്രൂപ്പ് സ്വന്തംമേല്‍ക്കൈ അന്ന് ഉറപ്പിച്ചുവെങ്കിലും നേതൃമാറ്റം എന്നത് യാഥാര്‍ഥ്യമുവകായിരുന്നു. ഈ രണ്ട് സര്‍ക്കാരുകളും കാലവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് നേതൃമാറ്റ വിവാദം ഉയര്‍ന്നത്. ഇതേ സാഹചര്യമാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുന്നിലുമുള്ളത്. ആന്റണിയുടെ കാലത്ത് എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഗ്രൂപ്പു യുദ്ധം മുറുകിയപ്പോള്‍ ഉണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഏറ്റിരുന്നു. ഇപ്പോള്‍ നിയമസഭയിലും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായം അകലാതിരിക്കാന്‍ വേണ്ടി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ചെന്നിത്തലയുടെയേത്. ഈ ആവശ്യം കോണ്‍ഗ്രസിന്റെ പൊതുവികാരമായി ഉയര്‍ന്നാല്‍ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി കസേര ലഭ്യമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (28 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends