Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരവും നേമവും ബിജെപിയ്ക്ക്, എട്ടു ജില്ലകളില്‍ എല്‍.ഡി.എഫും ആറു ജില്ലകളില്‍ യു.ഡി.എഫും മുന്‍തൂക്കം

08 NOVEMBER 2015 11:57 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വരുന്ന നിമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന മണ്ഡലങ്ങളായ തിരുവനന്തപുരവും നേമവും ബിജെപിയ്ക്ക് ലഭിക്കുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ട് നില. തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയും, നേമത്ത് ഒരാജഗോപാലിനെയുമാണ് ബിജെപി രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. മാത്രമല്ല പല നിയമസഭാമണ്ഡലങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്നും തദ്ദേ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
നയമസഭാ തെരഞ്ഞെടുപ്പിന്റെ സെമ ഫൈനല്‍ എന്നു വിശേഷിപ്പിച്ച തദേശഭരണ തെരഞ്ഞെടുപ്പിലെ ഫല സൂചനകള്‍ നല്‍കുന്നത്. 81 മണ്ഡലങ്ങളിലെ ഇടതുമുന്നണി മുന്‍തൂക്കം. 54 മണ്ഡലങ്ങള്‍ യു.ഡി.എഫ് കരുത്തുകാട്ടി. ബി.ജെ.പി 2 മണ്ഡലങ്ങളിലെങ്കിലും അക്കൗണ്ട് തുറക്കുമെന്ന ശക്തമായ സൂചനയും നല്‍കുന്നുണ്ട്. കൂടാതെ രണ്ടുമണ്ഡലങ്ങളില്‍ ഇടതു പക്ഷത്തിനു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും എട്ടു ജില്ലകളില്‍ എല്‍.ഡി.എഫും ആറു ജില്ലകളില്‍ യു.ഡി.എഫും മുന്‍തൂക്കം നേടി. മലപ്പുറം ജില്ലയും മധ്യ കേരളവും കൈവിടാതിരുന്നതാണ് യു.ഡി.എഫിന് ആശ്വാസമാകുന്നത്. കോര്‍പ്പറേഷനുകളിലും മുനിസിപ്പിലാറ്റികളിലും ഗ്രാമ, ബ്ലോക്കു പഞ്ചായത്തുകളിലും എല്‍.ഡി.എഫ്. നടത്തിയ മുന്നേറ്റമാണു നിയമസഭാ മണ്ഡലങ്ങളില്‍ മുന്നണിയുടെ ശക്തി തെളിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി അടിസ്ഥാനമാക്കി നിയമസഭാ മണ്ഡലങ്ങള്‍ കൃത്യമായി കണക്കാക്കാനാകില്ല. എന്നാല്‍, കോര്‍പ്പറേഷന്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുതലങ്ങളില്‍ എല്‍.ഡി.എഫിനുള്ള സ്വാധീനം അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ചതായി തദ്ദേശ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. യു.ഡി.എഫിന്റെ വോട്ടുകള്‍ കുറഞ്ഞതായി കാണുന്നുണ്ടെങ്കിലും അത് എല്‍.ഡി.എഫിനു ലഭിച്ചെന്ന് ഉറപ്പു പറയാനാകില്ല. അതിനുകാരണം, ബി.ജെ.പിയുടെ മുന്നേറ്റമാണ്.
ബി.ജെ.പി ഇപ്പോള്‍ പൊരുതിനേടിയത് 34 സീറ്റാണ്. അതുകൂടാതെ 22 സീറ്റുകളില്‍ ബി.ജെ.പി രണ്ടാമതുമെത്തി. എന്നാല്‍, നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ബി.ജെ.പിക്ക് ഇത് വന്‍നേട്ടമാകില്ല. കഴിഞ്ഞ തദ്ദേശ വാര്‍ഡു വിഭജനത്തില്‍ നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടതാണു കാരണം. സംസ്ഥാനത്തുടനീളം ഇതുതന്നെയാണു സ്ഥിതി.
കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. മുന്നിലെത്തുമ്പോള്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. കണ്ണൂരില്‍ പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്,അഴീക്കോട്, ധര്‍മടം, തലശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് എല്‍.ഡി.എഫ്. മുന്നിലെത്തുന്നതായി ഫലം സൂചിപ്പിക്കുന്നത്. ഇരിക്കൂര്‍, കണ്ണൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലേ യു.ഡി.എഫ്. നേട്ടം സൂചിപ്പിക്കുന്നുള്ളൂ. വയനാട്ടിലെ മണ്ഡലങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ്. തിളക്കം കാണിക്കുമ്പോള്‍ കല്‍പറ്റ യു.ഡി.എഫിനോടാണ് പ്രിയം കാണിക്കുന്നത്. കോഴിക്കോട് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളില്‍ ഇടതുമുന്നണി നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുമെന്നു തദ്ദേശഫലസൂചന. യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമാകും. ഒരു മണ്ഡലം ആര്‍ക്കൊപ്പമെന്നു പ്രവചിക്കാനാകാത്ത അവസ്ഥ. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ പത്തെണ്ണം ഇടതുമുന്നണിയും മൂന്നെണ്ണം യു.ഡി.എഫും പ്രതിനിധീകരിക്കുന്നു.
തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കനുസരിച്ചാണെങ്കില്‍ ജില്ല ഇടതുമുന്നണിക്കൊപ്പമാണ്. കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, ബാലുശേരി, കുന്ദമംഗലം, തിരുവമ്പാടി, എലത്തൂര്‍, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളാണു തദ്ദേശപ്പോരാട്ടത്തില്‍ ഇടതുപക്ഷത്തു നിലയുറപ്പിച്ചത്. കൊടുവള്ളിയും വടകരയും യു.ഡി.എഫിനെ പിന്തുണയ്ക്കുന്നു. കൊയിലാണ്ടിയിലും ഐക്യ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. മലപ്പുറം യു.ഡി.എഫിനെ കൈവിടില്ലെന്ന സുചന ഉറപ്പിച്ച് നല്‍കുന്നു. 14 മണ്ഡലങ്ങളിലാണ് യു.ഡി.എഫ്. ഇവിടെ മുന്നില്‍. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, പൊന്നാനി എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് ആശ്വാസം പകരുന്ന ഫലമുള്ളത്. പെരിന്തല്‍മണ്ണയും തവനൂരും എല്‍.ഡി.എഫിനെ തുണയ്ക്കുന്നു. പാലക്കാട്ടെത്തുമ്പോള്‍ പട്ടാമ്പി മാത്രമാണ് യു.ഡി.എഫിന് ഒപ്പമുള്ളത്. തൃത്താല, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പമെന്നാണ് സൂചന നല്‍കുന്നത്. ബി.ജെ.പി. മുന്നേറ്റം നടത്തിയ പാലക്കാട് നഗരസഭ അടങ്ങുന്ന പാലക്കാട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളുടെയും ഫലം എടുക്കുമ്പോള്‍ ഇഞ്ചോടിഞ്ചു പോരാട്ടം വരും എന്നതാണ് നല്‍കുന്ന സൂചന.
തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 11ലും എല്‍.ഡി.എഫിന് ഭൂരിപക്ഷം. ചാലക്കുടി, ചേലക്കര, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കയ്പമംഗലം, മണലൂര്‍, ഒല്ലൂര്‍, വടക്കാഞ്ചേരി, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇടതുമുന്നണിക്കാണ് മേധാവിത്വം. തൃശൂര്‍, നാട്ടിക നിയോജകമണ്ഡങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ്. മുന്നിലെത്തി.എറണാകുളവും യു.ഡി.എഫിനെ തുണയ്ക്കും എന്നു സുചന നല്‍കുന്നു. പെരുമ്പാവൂര്‍, ആലുവ, പറവൂര്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ യു.ഡി.എഫ്. മുന്നേറ്റത്തിനെതിരേ അങ്കമാലി, കളമശേരി, വൈപ്പിന്‍, കുന്നത്തുനാട് എന്നിവിടങ്ങളിലേ ഇടതുമുന്നണി മുന്നിലെത്തുന്നുള്ളൂ. ഇടുക്കിയിലെ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് കരുത്ത് ഉടുമ്പഞ്ചോല, തൊടുപുഴ, ഇടുക്കി എന്നിവിടങ്ങളില്‍. ദേവികുളവും പീരുമേടും എല്‍.ഡി.എഫിന്റെ ഒപ്പമെന്നാണ് സുചന നല്‍കുന്നത്.ഒന്‍പതു മണ്ഡലങ്ങളുള്ള കോട്ടയത്ത് ആറെണ്ണം യു.ഡി.എഫിന് ആശ്വാസം പകരുന്നു. പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് യു,ഡി.എഫിനു മേല്‍കൈ. വൈക്കവും പൂഞ്ഞാറും ഇടതുമുന്നണിയുടെ ഒപ്പമെന്നാണ് കരുതേണ്ടത്. ഏറ്റുമാനൂരിലാകട്ടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇതുകഴിഞ്ഞാല്‍ പത്തനംതിട്ട മാത്രമാണ് യു.ഡി.എഫിനെ തുണയ്ക്കാനുളളത്. അഞ്ചില്‍ നാലു മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് മുന്‍തൂക്കം.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യു.ഡി.എഫ്. പാടേ തകരുമെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ആലപ്പുഴയില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനെ തുണയ്ക്കുമ്പോള്‍ യു.ഡി.എഫിനൊപ്പം കുട്ടനാട്, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നീ മണ്ഡലങ്ങള്‍ മാത്രം.കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒരെണ്ണത്തില്‍ പോലും മേല്‍ക്കൈ നേടാന്‍ യു.ഡി.എഫിനാവുന്നില്ല. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപേരൂര്‍, ചാത്തന്നൂര്‍ എന്നിങ്ങനെ ജില്ലയിലെ എല്ലാ മണ്ഡലത്തിലും എല്‍.ഡി.എഫിന്റെ ആധിപത്യമാണ്. തിരുവനന്തപുരത്ത് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നു സൂചന നല്‍കുന്നത് കാട്ടാക്കട മാത്രമാണ്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, അരുവിക്കര, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവിടങ്ങള്‍ ഇടതുമുന്നണിയോട് കൂറുകാട്ടുമെന്ന് തദ്ദേശ ഫലം സൂചന നല്‍കുന്നു.തിരുവനന്തപുരം കോര്‍പറേഷനിലെ മുന്നേറ്റം സൂചനയായി എടുക്കാമെങ്കില്‍ തിരുവനന്തപുരത്തും നേമത്തും വിജയിച്ച് ബി.ജെ.പി. കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നു വിലയിരുത്താം. ഇവിടെ രണ്ടിടത്തും എല്‍.ഡി.എഫ്. രണ്ടാമതും യു.ഡി.എഫ്. മൂന്നാമതുമാണ്. വട്ടിയൂര്‍ക്കാവിലാകട്ടെ ബി.ജെ.പി. ഇടതു മുന്നണിക്കു പിന്നില്‍ രണ്ടാമതെത്തുന്നുണ്ട്. ഇവിടെയും യു.ഡി.എഫിനു മൂന്നാം സ്ഥാനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (27 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends