Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ രാഷ്ട്രീയക്കാരില്‍ ജനം തുണച്ചത് ദലീമയെ മാത്രം

09 NOVEMBER 2015 12:53 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്‌ക്രീനില്‍ സല്‍ഗുണ സമ്പന്നന്മാരായി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം ഉണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും സെലിബ്രിട്ടികളുടെ രാഷ്ട്രീയ ഇടപെടല്‍ അത്ര പിടിക്കുന്നില്ലെന്നു തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പും തെളിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ മുന്നണികള്‍ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കിയ സെലിബ്രിട്ടികളില്‍ ഭൂരിഭാഗവും എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ വിജയം നേടാനായത് പാട്ടുകാരി ദലീമയ്ക്ക് മാത്രം.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് വനിതാ സംവരണഡിവിഷനായ അരൂരില്‍ നിന്നായിരുന്നു ദലീമയുടെ മത്സരം. അരൂരുകാരിയായ ദലീമയെ എല്‍ഡിഎഫ് ആണ്്്് ഇവിടെ മത്സരിക്കാന്‍ ഇറക്കിയത്്. 20 വര്‍ഷമായി അരൂരില്‍ താമസിക്കുന്ന ദലീമ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളുമായി നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കന്നി അങ്കത്തില്‍ തന്നെ ജയിച്ച ദലീമ ഇനി ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്.

പക്ഷേ ദലീമയുടെ വിജയം മറ്റുള്ളവര്‍ക്ക് ഉണ്ടാക്കാനായില്ല. പരാജയപ്പെട്ട സെലിബ്രിട്ടികളില്‍ ഏറ്റവും പ്രമുഖ ടെലിവിഷന്‍ താരമായ വീണ എസ് നായരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശാസ്തമംഗലത്ത് നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരത്തിച്ച വീണയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയത് ശശി തരൂരിനെ പോലെയുള്ള വമ്പന്മാരായിരുന്നു. എന്നാല്‍ ജനഹിതത്തിന്റെ കാര്യത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ശ്രീകുമാര്‍ വീണയെ പരാജയപ്പെടുത്തി.

മോഡല്‍ എന്നതിനേക്കാള്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട \'കിസ് ഓഫ് ലവ്\' നായിക എന്ന നിലയിലാണ് ഹെന്ന മരിയാ കെന്നഡി അറിയപ്പെട്ടിരുന്നത്. ബിജെപിയുടെ സദാചാര ഇടപെടലില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച \'കിസ് ഓഫ് ലവ്\' നായികയായ ഹെന്ന മരിയാ കെന്നഡിയെ കളമശേരി നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് ഏറ്റവും വലിയ വിരോധാഭാസം ആയിരുന്നു. എന്നാല്‍ കിട്ടിയത് വെറും 47 വോട്ട്.

സിനിമയിലും സീരിയലിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടും നടി സോണിയാ ജോസിനെയും രാഷ്ട്രീയക്കാരി എന്ന നിലയില്‍ ജനം സമ്മതിച്ചില്ല. പൊതുവേ കേരളത്തില്‍ അത്ര ഗ്രിപ്പില്ലാത്ത ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി കൊച്ചി കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ഈ കോട്ടയംകാരിക്ക് കിട്ടിയത് വെറും 33 വോട്ട്. പട്ടാമ്പിയിലെ തൃത്താല പഞ്ചായത്തിലേക്ക് 11- ാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച നിര്‍മ്മാതാവും നടനുമായ കണ്ണന്‍ പട്ടാമ്പിക്കും ജയിക്കാനായില്ല.

തോറ്റുപോയ മറ്റൊരു പ്രമുഖ സെലിബ്രിട്ടി സംവിധായകന്‍ അലി അക്ബറാണ്. ആം ആദ്മി പാര്‍ട്ടിക്കൊപ്പം ലോക്‌സഭയിലേക്ക മത്സരിച്ചതിന് പിന്നാലെ അദ്ദേഹം വീണ്ടും ജനസമ്മതി പരീക്ഷിക്കാന്‍ എത്തിയത് കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കോട്ട് നിന്നുമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇദ്ദേഹത്തിന് കിട്ടിയത് വെറും 396 വോട്ടുകള്‍ മാത്രമായിരുന്നു. വന്‍ മുന്നേറ്റം ഉണ്ടാക്കിയ ഇടതിനൊപ്പം എന്‍സിപി സാരഥിയായി ഇറങ്ങിയ നിര്‍മ്മാതാവ് മമ്മി സെഞ്ച്വറിക്കും ഉണ്ടാക്കാനായില്ല നേട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. എറണാകുളത്തെ കീഴ്മാട് ഡിവിഷനില്‍ നിന്നുമായിരുന്നു മത്സരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (26 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends