Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജിലന്‍സ് ഡയറക്ടര്‍ക്കെതിര ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വകവെച്ചില്ലെന്നും കോടതി നിരീക്ഷണം

09 NOVEMBER 2015 01:46 PM IST
മലയാളി വാര്‍ത്ത.

ബാര്‍ക്കോഴ വിഷയത്തില്‍ വിജിലന്‍സ് ഡയറകടര്‍ക്കെതിരെ ഹൈക്കോടതി പരാമര്‍ഷം. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വകവെച്ചില്ലെന്നും സ്വകാര്യ അഭിഭാഷകന്റെ അഭിപ്രായങ്ങളാണ് പരിഗണിച്ചതെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്നും ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അധികാരപരിധി ലംഘിച്ചിട്ടില്ലെന്നും സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍സിബല്‍ വാദിച്ചപ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയ്യാറായില്ല. ബാര്‍ക്കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ അപ്പീലില്‍ ഹൈകോടതിയില്‍ വാദം നടക്കവെയാണ് കോടതിയുടെ നിരീക്ഷണം.

വിജിലന്‍സിന് വേണ്ടി ഹാജരായത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍സിബല്‍ ലായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് മാന്വലിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ലന്നും മാന്വല്‍ പ്രകാരം ഡയറക്ടര്‍ക്ക് ചില അധികാര അവകാശങ്ങളുണ്ടെന്നും ഇതിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും സിബല്‍ വാദിച്ച. ബാര്‍കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ തിരുത്തുന്ന നടപടിയും വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ മാത്രമാണ് ഡയറക്ടര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സിബല്‍ തന്റെ പ്രാഥമിക വാദത്തില്‍ കപില്‍ സിബല്‍ വ്യക്തമാക്കി.
കേസില്‍ വാദം ആരംഭിച്ചയുടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ അധികര പരിധി ലംഘിച്ചിട്ടില്ലേ എന്ന് ഹൈകോടതി ജഡ്ജി കെമാല്‍പാഷ സിബലിനോട് ചോദിച്ചിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടക്കേണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ പരിധി ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിലാണ് വാദം നടക്കേണ്ടതെന്നും കോടതി സൂചിപ്പിച്ചു.
വിജിലന്‍സിനെതിരെയുള്ള കോടതി ഉത്തരവ്, വിജിലന്‍സിന്റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈകോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends