പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും പിഴയും

മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 35 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
2016 നവംബര്‍ 18 നാണ് കേസിനാസ്പദമായ സഭവം നടന്നത്. വീടിന്റെ ജനല്‍ കമ്ബി തകര്‍ത്ത് അതിക്രമിച്ച് കടന്ന പ്രതി കുട്ടിയെ ബലാത്സംഘത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇരക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
രാത്രി സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കു പാറയ്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സന്‍ എം ജോസഫ് ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha






















