Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി ആക്രമണം: ക്യാമ്പ് ഷെഡ്ഡുകള്‍ തീയിട്ട് നശിപ്പിച്ചു, വയര്‍ലെസ് ഉള്‍പ്പെടെ ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി

10 NOVEMBER 2015 07:57 AM IST
മലയാളി വാര്‍ത്ത.

അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി ആക്രമണം. ആനവായ് ഊരിനും തുടുക്കി ഊരിനും സമീപമുള്ള ക്യാമ്പ് ഷെഡ്ഡുകള്‍ തീയിട്ടുനശിപ്പിച്ചു. ഞായറാഴ്ച രാത്രി 12നുശേഷമാണ് സംഭവമെന്ന് കരുതുന്നു. ഇവിടെനിന്ന് വനംവകുപ്പിന്റെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി.

തുടുക്കിയിലെ ക്യാമ്പ് ഹൗസ് പൂര്‍ണമായി കത്തിനശിച്ചു. ആനവായ് ക്യാമ്പ് ഷെഡ്ഡിലെ രണ്ട് കിടക്കകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് ക്യാമ്പ് ഷെഡ്ഡുകളിലെയും സോളാര്‍ പാനലുകള്‍, ബാറ്ററി, ആന്റിന, വയര്‍ലെസ് സെറ്റ്, ടോര്‍ച്ചുകള്‍, പാത്രങ്ങള്‍, അരി തുടങ്ങിയവ മാവോവാദികള്‍ കടത്തിക്കൊണ്ടുപോയി.

രണ്ടിടത്തുമായി ആറ് വാച്ചര്‍മാരാണ് ഉണ്ടായിരുന്നത്. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് മാവോവാദികളെത്തിയതെന്ന് പറയുന്നു. വനംവകുപ്പിന്റെ ബോര്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പോലീസിനെയും വനംവകുപ്പിനെയും സഹായിക്കുന്ന ഏജന്റുമാര്‍ ശിക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പുകളും പതിച്ചിട്ടുണ്ട്. ക്യാമ്പ് ഹൗസുകള്‍ തങ്ങളാണ് തകര്‍ത്തതെന്ന് പത്രക്കുറിപ്പും ഇവിടെനിന്ന് പോലീസിന് ലഭിച്ചു. സി.പി.ഐ. മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരിലാണ് പത്രക്കുറിപ്പ്. ഭവാനി റെയ്ഞ്ചിന്റെ പരിധിയിലാണ് കത്തിച്ച കെട്ടിടങ്ങള്‍. വനംവകുപ്പിനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞമാസം മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പുനടന്ന കടുകുമണ്ണയ്ക്കടുത്താണ് ക്യാമ്പ്‌ഷെഡ്ഡുകള്‍ കത്തിച്ചത്. അഗളി പോലീസ് സ്ഥലത്തെത്തി. വനംവകുപ്പും പോലീസും സായുധസേനയും തിരച്ചില്‍ നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends