Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ കൊലപാതകം നടത്തി; ഷാരോണിന്റെ അസുഖവും ആശുപത്രി വാസവും ഗ്രീഷ്മയെ തളര്‍ത്തിയില്ല! ഗ്രീഷ്മയെ തളര്‍ത്തിയതും കൊലപാതകത്തിലേയ്ക്ക് നയിച്ചതും ഷാരോണിന്റെ കൈവശമുള്ള ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളും ചിത്രങ്ങളും, ഷാരോൺ അതെല്ലാം എവിടെ?

31 OCTOBER 2022 04:36 PM IST
മലയാളി വാര്‍ത്ത

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണം താന്‍ നടത്തിയ കൊലപാതകമാണെന്ന് ഷാരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ അന്വഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഗ്രീഷ്മ അന്വേഷണ സംഘത്തിനോട് പറഞ്ഞത്. ഷാരോണിന്റെ അസുഖവും ആശുപത്രി വാസവും ഗ്രീഷ്മയെ തളര്‍ത്തിയില്ല. എന്നാല്‍ അവളെ തളര്‍ത്തിയതും കൊലപാതകത്തിലേയ്ക്ക് നയിച്ചതും ഷാരോണിന്റെ കൈവശമുള്ള ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളും ചിത്രങ്ങളുമായിരുന്നു.

പല സ്ഥലങ്ങളില്‍ പോയി എടുത്ത ചിത്രങ്ങളും വീഡിയോയും ഷാരോണിന്റെ ഫോണില്‍ നിന്നും വീണ്ടെടുക്കാന്‍ വീട്ടുകാര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ ചിത്രങ്ങളും വീഡിയോകളും ഷാരോണ്‍ വീട്ടുകാര്‍ പോലും കാണാത്ത തരത്തില്‍ മാറ്റിയിരുന്നു. ആശുപത്രിയില്‍ നിന്ന് സുഖംമ പ്രാപിച്ച് തിരിച്ചെത്തുമെന്നും ഗ്രീഷ്മയ്‌ക്കൊപ്പം സുഖമായി ജീവി്കകാമെന്നും അയ്യാള്‍ സ്വപ്‌നം കണ്ടിരുന്നു. ഗ്രീഷ്മ പക്ഷേ അയ്യാളുടെ മരണ വാര്‍ത്തയ്ക്കായി കാത്തിരുന്നു. കൊലപാതകം നടത്താനുള്ള പദ്ധതികള്‍ക്കായി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഏത് വിഷമാണ് ഇതിനായി തിരഞ്ഞെടുത്തത് എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം മാത്രമേ വ്യക്തത വരൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഷാരോണിനെ വിവാഹത്തില്‍ നിന്നൊഴിവാക്കാന്‍ ഗ്രീഷ്മ പല വിദ്യകളും നോക്കിയിരുന്നു. ഷാരോണ്‍ ഒഴിഞ്ഞു പോകുന്നെങ്കില്‍ പോകട്ടേയെന്ന് കരുതിയാണ് ആദ്യഭര്‍ത്താവ് മരിക്കുമെന്ന ജ്യോതിഷ പ്രവചനം അറിയിച്ചത്. എന്നിട്ടും ഷാരോണ്‍ ഗ്രീഷ്മയുമായി കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. എന്നാല്‍ ഷാരോണ്‍ പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. ഷാരോണ്‍ ഒഴിയില്ലെന്ന് മനസ്സിലാക്കിയാണ് താന്‍ കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഷാരോണിനെക്കാള്‍ എന്തുകൊണ്ടും നല്ല പയ്യനും കുടുംബവുമായിരുന്നു തമിഴ്‌നാട്ടില് നിന്നും ഗ്രീഷ്മയ്ക്ക് വന്ന പട്ടാളക്കാരന്റെ ആലോചന. ഈ ആലോചനയ്ക്ക എതിര്‍പ്പൊന്നും കൂടാതെയാണ് ഗ്രീഷ്മ സമ്മതിച്ചത്.എന്നാല്‍ ഷാറോണ്‍ ഭാവിയില്‍ തനിയ്‌ക്കൊരും പ്രശ്‌നമായി തീരുമോയെന്ന് അവള്‍ ഭയന്നു. ഷാരോണിനെ പി്ന്‍തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല, ഗ്രീഷ്മയെ വിവാഹം കഴിച്ച് ജീവിക്കാന്‍ അയ്യാള്‍ അതിയായി ആഗ്രഹിച്ചു. ഷാരോണിന്റെ ആ ഉറച്ച തീരുമാനം അവസാനം സ്വനതം ജീവന്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

മാത്രമല്ല ആദ്യ ഭര്‍ത്താവ് മരണപ്പെടകുമെന്ന് ജ്യോതിഷിയുടെ വാക്ക് വിശ്വസിച്ച ഗ്രീഷ്മ ഭാവി വരനായ പട്ടാളക്കാരനുമായുള്ള വിവാഹത്തിന് മുന്‍പ് മനഃപൂര്‍വ്വം ഷാരോണിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് വ്യക്തം. അതേസമയം ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ഇതു മാത്രമായിരുന്നില്ല കാരണമെന്നും അന്വേഷണ സംഘം വിശ്വസിക്കുന്നുണ്ട്. ഗ്രീഷ്മയുടെയും ഷാരോണിന്റെയും സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഷാരോണിന്റെ പക്കലുണ്ടെന്നത് ഗ്രീഷ്മയ്ക്കറിയാം. ഇന്നല്ലെങ്കില്‍ നാളെ അതൊരു പ്രശ്‌നമായി മാറുമെന്നും അവള്‍ക്കുറപ്പുണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശി സൈനീകനുമായുള്ള വിവാഹ ബന്ധം ഉറപ്പിച്ചതോടെ ഗ്രീഷ്മയ്ക്ക് ഷാരോണിനെ ഒഴിവാക്കാമായിരുന്നു. എന്നാല്‍ സ്വകാര്യ ചിത്രങ്ങള്‍ നാളെ ഷാരോണ്‍ ദുരുപയോഗം ചെയ്യുമെന്നും അവള്‍ ഭയന്നു.

കെട്ടിപിടിച്ചും, ഉമ്മവെച്ചും, ബൈക്കില്‍ ഒപ്പം യാത്ര ചെയ്തും , കിടക്ക പങ്കിട്ടും എടുത്ത ചിത്രങ്ങള്‍ ഷാരോണിനില്‍ നിന്നും കൈക്കലാക്കുകയാണ് പ്രധാന ലക്ഷ്യം . എന്നാല്‍ ഷാരോണ്‍ ഇതൊന്നുമറിയാതെ അവളുടെ മായാപ്രണയ വലയില്‍ അകപ്പെടുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ഏതുവിധേനയും നശിപ്പിച്ചു കളയാനുള്ള ശ്രമത്തിലായിരുന്നു വിവാഹ നിശ്ചയത്തിനു ശേഷവും ഗ്രീഷ് ഷാരോണുമായി അടുത്തുവെന്ന് അഭിനയിച്ചത്. സൈനീകനുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷമാണ് വെട്ടുകാട് പള്ളിയിലെത്തി താലികെട്ടിയതും കുങ്കുമം ചാര്‍ത്തിയതും. പഠനത്തില്‍ മിടുക്കിയും കലാപരമായി ഒട്ടേറേ കഴിവുകളുമുള്ള ഗ്രീഷ്മയുടെ ചിന്തകളും പ്രവര്‍ത്തിയും ഇത്തരത്തിലായതിന് പിന്നില്‍ രണ്ട് കാര്യങ്ങളാണെന്ന് പറയപ്പെടുന്നു. ഹൊറര്‍ സിനിമകളുടെ ആരാധികയാണ് ഗ്രീഷ്മ. രണ്ട് ജ്യോതിഷ പ്രവചനത്തെ അന്ധമായി വിശ്വസിച്ചു. അല്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിച്ചു. എന്തായാലും ജീവിതം പിടിക്കാനുള്ള തത്രപാടില്‍ നടത്തിയ കൊലപാതകം ജീവിതം കാരാഗൃഹത്തിലാക്കി.

ഷാരോണ്‍ രാജിന് വിഷം നല്കിയ ഗ്രീഷ്മയുടെ അകാല വൈധവ്യമാണ് കുടുംബത്തെ വിഷമിപ്പിച്ചിരുത്. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്ന സന്ദേശം നല്കിയത് ജ്യോത്സ്യനാണ്. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസത്രീയ അടിത്തറയില്ലായെന്നത് പറയുന്നവര്ക്കും അറിയാം. എല്ലാം കുട്ടിയുടെ രക്ഷിതാക്കളെ ആശയകുഴപ്പത്തിലാക്കാന്‍ ഇത്രയും ധാരാളമായിരുന്നു. കുട്ടികളുണ്ടാകാത്ത ദമ്പതിമാരോട ഉരുളി കമിഴ്ത്താന്‍ പറയുനന്നതുപോലെ നൂറുകണക്കിന് അന്ധവിശ്വാസങ്ങളുടെ കൂടാരമാണ് കേരളീയ സമൂഹം. അന്ധവിശ്വാസം ശക്തമാക്കുന്നതില്‍ ജ്യോത്സ്യന്‍മാരുടെ പങ്കാണ് വലുത്. പരമാവധി അന്ധവിശ്വാസം നിലനിറുത്തേണ്ടത് ജ്യോതിഷികളുടെ ആവശ്യവുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends