Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പണത്തിന് പണം; അടിക്ക് അടി.... തന്ത്രവും കുതന്ത്രവുമായി മാണിയേയും വെള്ളാപ്പള്ളിയേയും വീഴ്ത്തിയ ബിജു രമേശിനെ അറിയാം

10 NOVEMBER 2015 09:04 PM IST
മലയാളി വാര്‍ത്ത.

കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയര്‍ത്തിയ ബിജു രമേശിന്റെ ജീവിത കഥയും ഒരു ഡിക്ടറ്റീവ് നോവല്‍ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമാണ്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശന്‍ കോണ്‍ട്രാക്ടറുടെ മൂന്ന് മക്കളില്‍ ഒരാളാണ് ബിജു രമേശ്. ടി കെ ദിവാകരന്‍ എന്ന ആര്‍എസ്പി നേതാവിന്റെ തണലില്‍ തലസ്ഥാനം പിടിച്ചെടുത്ത രമേശന്‍ കോണ്‍ട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതല്‍ വ്യാജ മദ്യവില്‍പ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളര്‍ന്നത്. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകള്‍ എടുക്കുന്നതിലും ബിജു പ്രസിദ്ധനാണ്. ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തെറ്റി. പല പ്രലോഭനങ്ങളുണ്ടായിട്ടും വഴങ്ങിയില്ല. ഇന്നും വെള്ളാപ്പള്ളിക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. ബാര്‍ കോഴയിലും ഇത് തന്നെയാണ് സംഭവിച്ചത്. ഒപ്പമുള്ളവര്‍ മുഴവന്‍ മറുകണ്ടം ചാടിയിട്ടും ബിജു രമേശ് കുലുങ്ങിയില്ല.
വിവാദങ്ങളാണ് ആദ്യകാലത്ത് ബിജുവിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശന്‍ കോണ്‍ട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളില്‍ നിന്ന് തലയൂരി രക്ഷപ്പെടാന്‍ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛന്‍ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളര്‍ത്തി. ബാര്‍ മുതലയാളിയെന്ന രമേശന്‍ കോണ്‍ട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട കുത്തകകളുടെ ഡീലര്‍ഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവല്‍ക്കരണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടകളിലേയും വലിയ നേതാക്കളുടെയും മന്ത്രിമാരുടെയും അടുപ്പക്കാരനായ ബിജു രമേശും റവന്യു മന്ത്രി അടൂര്‍ പ്രകാശും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവരുടെ മക്കള്‍ വിവാഹിതരാകാന്‍ പോകുന്നതായണ് സൂചന.\"\"
പല വിവാദങ്ങളിലും ബിജു ചെന്ന് വീണിട്ടുണ്ട്. തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ സിപിഐ(എം) നേതാവായ ശിവന്‍കുട്ടി, ബിജു രമേശിനെതിരെ രംഗത്ത് എത്തി. കിഴക്കേക്കോട്ടയിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുത്തു. കെട്ടിടം പൊളിച്ചുമാറ്റി. എന്നാല്‍ ഈ വിഷയത്തില്‍ സിപിഎമ്മിനെ പോലും സമര്‍ത്ഥമായി ബിജു കളിപ്പിച്ചെന്നതാണ് ശരി. വാടക കെട്ടിടം ഒഴിയാന്‍ കൂട്ടാക്കാത്ത ഒരാളെ പുറത്താക്കാനുള്ള ബിജുവിന്റെ തന്ത്രത്തില്‍ കോര്‍പ്പറേഷന്‍ വീഴുകയായിരുന്നു. കെട്ടിടം പൊളിച്ചതോടെ വാടകക്കാരന്‍ വഴിയാധാരമായി. അതിന് ശേഷം അതേ സ്ഥലത്ത് പഴയതു പോലെ പുതിയ കെട്ടിടം പണിത് വീണ്ടും ബിജു വാടകയ്ക്ക് കൊടുത്തു. തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും പ്രാദേശിക നേതാക്കള്‍ക്ക് ബിജുവുമായി അടുത്ത ബന്ധമുണ്ട്.
തമ്പാനൂരിലെ പ്രധാന ജംഗ്ഷനാണ് അരിസ്‌റ്റോ. റോഡ് വികസനത്തിലൂടെ പലര്‍ക്കും സ്ഥലം നഷ്ടമായി. ബിജുവിനും പോയി കുറച്ച് സ്ഥലം. പക്ഷേ ഇനിയും സ്ഥലമെടുത്താല്‍ ചോള ബാറെന്നത് അപ്രത്യക്ഷമാകും. അതിനെ തടഞ്ഞേ പറ്റു. പത്തിരുപത് വര്‍ഷം കഴിഞ്ഞുണ്ടാകുന്ന ഭീഷണി മുന്നില്‍ കണ്ട് ഇപ്പോഴെ കരുക്കള്‍ നീക്കി. ചോള ബാറിന് തൊട്ടടുത്ത ലോഡ്ജ് കോടികള്‍ നല്‍കി വിലയ്ക്കു വാങ്ങി. ചുറ്റും മറച്ച് ലോഡ്ജ് പൊളിച്ചു മാറ്റി. രാജധാനി ഗ്രൂപ്പിന്റെ ഏതോ ബില്‍ഡിങ് വരുന്നു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പണി തീര്‍ത്ത് ചുറ്റുമതിലിന് പകരമുയര്‍ത്തി കൂറ്റന്‍ മറ മാറ്റിയപ്പോള്‍ എല്ലാവരും ഞെട്ടി. കോടികള്‍ ചെലവിട്ട് മഹാഗണപതി ക്ഷേത്രമാണ് ബിജു രമേശ് പണിതത്. എല്ലാ ദിവസവും സൗജന്യ അന്നദാനം നല്‍കുന്ന ക്ഷേത്രം. ചോളാ ബാറിനടുത്ത സ്ഥലം ഏറ്റെടുക്കാന്‍ ഇനി ആരെങ്കിലും വന്നാല്‍ ക്ഷേത്ര വിശ്വാസികള്‍ തന്നെ തടയും. അതാണ് ബിജു രമേശെന്ന ബിസിനസ് രാജാവിന്റെ ബുദ്ധി.
ബിജു രമേശിന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. തലസ്ഥാന നഗരിയുടെ പ്രധാന ഇടങ്ങള്‍ എല്ലാം രമേശന്‍ കോണ്ട്രാക്ടറുടേയും മക്കളുടേയും പേരിലാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാന്‍. ആര്‍എസ്പി നേതാവായിരുന്ന ടികെ ദിവാകരനുമായുള്ള ചില ഇടപെടലുകളുമായി ബന്ധപ്പെട്ടാണ് ഈ ഭൂപ്രദേശം മുഴുവന്‍ രമേശന്‍ കോണ്‍ട്രാക്ടറുടെ കയ്യിലെത്തിയത്. ഇവിടങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതിമാസ വാടക പോലും കോടികളാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങള്‍ ആണെന്ന് പൊലീസ് പറയുന്നു. ഈ സ്ഥലത്തില്‍ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായത്തോടെയാണ് ഈ കെട്ടിടം ഇപ്പോഴും രമേശിന്റെ കയ്യില്‍ തന്നെ തുടരുന്നത്.
തലസ്ഥാനത്ത് രമേശന്‍ കോണ്‍ട്രാക്ടറുടെയും ബിജുവിന്റെയും പേരില്‍ കണക്കറ്റ സ്വത്തുക്കള്‍ എത്തിച്ചേര്‍ന്നതിന്റെ പിന്നിലും ദുരൂഹത ഉണ്ടെന്നാണ് ശത്രുക്കള്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അനേകം ഭൂമി പിടിച്ചെടുത്തെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ മാറി വരുന്ന സര്‍ക്കാരുകളുമായുള്ള അടുത്ത ബന്ധം മൂലം പരാതികള്‍ ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല.
തലസ്ഥാനത്ത് മാത്രം ബിജു രമേശിന് ഒന്‍പത് ബാറുകള്‍ ഉണ്ട്. ഇവയില്‍ ഏഴും ഇപ്പോള്‍ തന്നെ പൂട്ടിപോയി. സാധാരണ ബാറുകളില്‍ റെയ്ഡുകള്‍ പതിവാണെങ്കിലും നിലവാരം ഇല്ലാത്തവയാണെങ്കില്‍ പോലും ബിജു രമേശിന്റെ ബാറുകളില്‍ പരിശോധന നടക്കാറില്ല. സെക്കന്‍ഡ് വില്‍പ്പന എന്ന ആരോപണവും ബിജുവിനെതിരെ മുമ്പ് ഉണ്ടായിട്ടുണ്ട്. ബാലരാമപുരത്ത് വ്യാജ സീല്‍ അടിച്ച് നിര്‍മ്മിക്കുന്ന വിദേശ മദ്യങ്ങള്‍ ഒരു ഗോഡൗണില്‍ നിന്നും പിടിച്ചെടുക്കപ്പെട്ടപ്പോള്‍ ആരോപണം ഉയര്‍ന്നത് ഇത് ബിജു രമേശിന് വേണ്ടി ആണ് എന്നാണ്. എന്നാല്‍ ഇത് സ്ഥിരീകരിക്കുകയോ ഈ അന്വേഷണം എവിടെങ്കിലും എത്തുകയോ ചെയ്തിട്ടില്ല. മാണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതിന്റെ വിശദാംശങ്ങള്‍ തിരയുന്നതായാണ് സൂചന. തലസ്ഥാനത്തെ രാജധാനി ഗ്രൂപ്പിന്റെ മിക്ക കെട്ടിടങ്ങളും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ മറികടന്ന് നിര്‍മ്മിക്കപ്പെട്ടവയാണ് എന്നാണ് സൂചന. രണ്ട് നിലയില്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ അനുമതിയില്ലാത്ത ഹെറിറ്റേജ് സോണുകളില്‍ ആറ് നില വരെ പണിതതായി ആരോപണം ഉണ്ട്. ആറ് നില കെട്ടിടത്തിന് ലിഫ്റ്റ് ഇല്ല എന്ന പരാതി ഒരു കെട്ടിടത്തിന്റെ മേലുണ്ട്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഒക്കെ ഉന്നതമായ ബന്ധങ്ങളുടെ പേരില്‍ ഒരിടത്തും എത്താതെ പോകുകയായിരുന്നു. മന്ത്രി അടൂര്‍ പ്രകാശുമായി ആത്മബന്ധം ഉണ്ടെന്നത് ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തിലും ബിജു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിനപ്പുറം ഒട്ടേറെ മന്ത്രിമാരുമായി ബിജുവിന് അടുപ്പമുണ്ട്. കുടുംബ ക്ഷേത്രത്തിലൂടെ സാമൂഹികസേവന മേഖലയിലും ബിജു സജീവമാണ്. സമൂഹ വിവാഹം ഉള്‍പ്പെടെ പലതും നടത്തുന്നു. ഒപ്പമുള്ളവര്‍ക്ക് എന്തു സഹായവും നല്‍കും. അതുകൊണ്ട് തന്നെ കൂടെയുള്ളവര്‍ ചതിക്കുകയുമില്ല. ഇതാണ് ബിജുവിന്റെ ആത്മധൈര്യം. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെ തലപ്പത്തും ബിജുവുണ്ട്. കായിക സംഘടാകനെന്ന നിലയില്‍ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും അംഗമായി. എന്നാലും ബാറുടമാ നേതാവെന്ന നിലയില്‍ മാണിക്കെതിരെ ആരോപണം ഉയര്‍ത്തിയതോടെയാണ് കേരളത്തിലാകെ ബിജു ശ്രദ്ധിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4 വയസുകാരിക്ക് അത്ഭുതരക്ഷ  (13 minutes ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (23 minutes ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (27 minutes ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (30 minutes ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (38 minutes ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (48 minutes ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (55 minutes ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (2 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (3 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (3 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (3 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (7 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (7 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (7 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (7 hours ago)

Malayali Vartha Recommends