Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടമ്മ കണ്ടത് ദേഹമാസകലം തീയുമായി ഒരാള്‍ മുറ്റത്ത് നിന്ന് ഓടുന്നു... ആ കാഴ്ച കണ്ട് നിലവിളിച്ച് വീട്ടമ്മ... ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീയണച്ചു... അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

05 NOVEMBER 2022 08:00 AM IST
മലയാളി വാര്‍ത്ത

അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടമ്മ കണ്ടത് ദേഹമാസകലം തീയുമായി ഒരാള്‍ മുറ്റത്ത് നിന്ന് ഓടുന്നു... ആ കാഴ്ച കണ്ട് നിലവിളിച്ച് വീട്ടമ്മ... ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീയണച്ചു... അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.

മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്താണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതുകണ്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതാണ് കണ്ടത്. അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തി. പോലീസെത്തി ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30-ഓടെ മരിച്ചു. സംസ്‌കാരം ശനിയാഴ്ച 2-ന് വീട്ടുവളപ്പില്‍ നടക്കും.


അതേസമയം വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ നിലവിളികേട്ടാണ് മാന്തുരുത്തി കണ്ണംപള്ളി ജെസി വാതില്‍ തുറന്ന് മുറ്റത്തിറങ്ങിയത്. ശരീരമാസകലം തീയുമായി ഒരാള്‍ മുറ്റത്തുകൂടി ഓടുന്നത് കണ്ടു. പോര്‍ച്ചില്‍ കിടന്ന കാറിലും വീടിന്റെ ജനാലകളിലും തീയുണ്ടായിരുന്നു. ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ചന്ദ്രശേഖരന്റെ ശരീരം പകുതി കത്തി കഴിഞ്ഞിരുന്നു.

ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീണയച്ചപ്പോഴാണ് അയല്‍വാസിയായ അരിമാലില്‍ ചന്ദ്രശേഖര(70)നാണതെന്ന് തിരിച്ചറിയുന്നത്. ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമ ടോമിച്ചനും കുടുംബത്തിനും അറിയില്ല.ചന്ദ്രശേഖരനുമായി യാതൊരു പ്രശ്‌നവുമില്ലായിരുന്നെന്നും നല്ല ബന്ധമായിരുന്നെന്നും ടോമിച്ചന്‍ പറഞ്ഞു. ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തി. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചു പോന്നിരുന്നത്. ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (14 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (17 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (22 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (30 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (44 minutes ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (57 minutes ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (4 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (4 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (4 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends