Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പശുവേ വിട ബീഫേ വിട… നഷ്ടപ്പെട്ട പ്രതാപത്തിനായി മോഡി നാളെ ബ്രിട്ടണിലേക്ക്; യുകെ പാര്‍ലമെന്റില്‍ സംസാരിക്കുന്ന ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാവും

11 NOVEMBER 2015 10:52 AM IST
മലയാളി വാര്‍ത്ത.

പശുവും ബീഫും സമ്മാനിച്ച പരാജയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ലോക ശ്രദ്ധ നേടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ബ്രിട്ടണിലേക്ക്. ഇന്ത്യക്കാര്‍ ജോലി തേടി എത്തുന്നവരല്ല, പാശ്ചാത്യ ലോകത്തുള്ളവര്‍ക്കുപോലും ജോലി നല്‍കുന്നവരാണ് എന്ന സന്ദേശത്തോടെയാണ് മോഡി ബ്രിട്ടണില്‍ എത്തുന്നത്.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതിയും നാളെത്തുടങ്ങുന്ന സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോഡി സ്വന്തമാക്കും. മറ്റൊരു ഇന്ത്യന്‍ നേതാവിനും ലഭിക്കാത്ത പ്രാമുഖ്യവും മോദിക്ക് ലഭിക്കുന്നുണ്ട്. സന്ദര്‍ശനത്തിനിടെ മിക്കവാറും പരിപാടികളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ മോഡിക്കൊപ്പമുണ്ടാും. പ്രതിനിധി സഭയിലേക്ക് മോഡിയെ ആനയിക്കുന്നതും കാമറോണായിരിക്കുമെന്ന് വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.
ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന മോഡി പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലുള്ള മഹാത്മാ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. നവംബര്‍ 12 മുതല്‍ 16 വരെയാണ് സന്ദര്‍ശനം. ഇന്ത്യയുടെ ഏറെക്കാലമായുള്ള സുഹൃത്താണ് ബ്രിട്ടനെന്നും ആ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മോഡിയും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ലോകത്തെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്ന് തെളിയിക്കാനും ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നും മോഡി പറയുന്നു. എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തില്‍ മോഡിക്കായി വിരുന്ന് തയ്യാറാക്കുന്നുണ്ട്. കാമറോണിനൊപ്പം അത്താഴവിരുന്നിലും മോഡി പങ്കെടുക്കും.
ജാഗ്വര്‍, റേഞ്ച് റോവര്‍ ഫാക്ടറി സന്ദര്‍ശനത്തിലൂടെ ജോലി തേടി എത്തുന്നവര്‍ എന്നതില്‍നിന്ന് ജോലി നല്‍കുന്നവര്‍ എന്ന തലത്തിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ച ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കാന്‍ മോഡിക്കാവും. ബ്രിട്ടനില്‍ ഇന്ത്യന്‍ സ്ഥാപനം നടത്തിയിട്ടുള്ള ഏറ്റവും വലിയ മുതല്‍മുടക്കാണ് ഇത്. സ്വകാര്യമേഖലയില്‍ ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ഇപ്പോള്‍ ടാറ്റ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends