ആര്യയുടെ തൊടുന്യായം വിലപ്പോകില്ല! ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്ത്! ആര്യ രാജേന്ദ്രന് കുരുക്ക്! പാര്‍ട്ടി നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന പരാതികൾ ഇപ്പോഴും കട്ടപ്പുറത്ത്

ഭരണത്തിലേറി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ നിരവധി ആരോപണങ്ങൾ മേയർ ആര്യ രാജേന്ദ്രനു നേരെ ഉയരുന്നത്. കത്ത് വിവാദത്തിൽ പെട്ടിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും മേയർ പറയുന്നുണ്ട്.
അതേസമയം ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് നിരവധി അഴിമതി ആരോപണങ്ങളാണ് നേരിടേണ്ടിവന്നത്. ഇപ്പോൾ ഇതില്‍ പലതിലും പോലീസ് അന്വേഷണം സ്തംഭിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന പരാതികളാണ് പോലീസിന് മുന്നില്‍ വഴിമുട്ടിയത്.
എന്നാൽ കത്തില്‍ കാണിച്ചിരിക്കുന്ന തീയതിയില്‍ താന്‍ ദല്‍ഹിയിലായിരുന്നതിനാല്‍ അത് താന്‍ എഴുതിയതല്ലെന്ന് തൊടുന്യായം പറഞ്ഞ് രക്ഷപ്പെടാനാണ് മേയര്‍ നോക്കിയതെങ്കിലും അത് വിലപ്പോയില്ല. ഇതുമാത്രമല്ല നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച സമാനരീതിയിലുള്ള കത്തും പുറത്തുവന്നു.
https://www.facebook.com/Malayalivartha























