ആഭ്യന്തരം വൻ പരാജയം!ഗോവിന്ദനും മുഖ്യനും പണികിട്ടും! ജനങ്ങൾ അണിനിരക്കുന്നു! സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധത; പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍; മുഖ്യന്റെ ആഭ്യന്തരം കൈവിടും! സുരേന്ദ്രനും, ഗോവിന്ദനും ഏറ്റുമുട്ടുന്നു!

കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ഗവർണർ സർക്കാർ തമ്മിൽ തല്ലും, മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദവും കൊഴുക്കുകയാണ്. ഇതിനു പിന്നാലെയാണ് സുരേന്ദ്രനും, ഗോവിന്ദനും തർക്കം. ജോലി ഒഴിവുകളിലേക്ക് പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ നിയമിക്കുന്ന സംവിധാനം പാര്‍ട്ടിക്കില്ലെന്നും പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.
മാത്രമല്ല കത്ത് കിട്ടിയില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇതേതുടർന്ന് ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ എം വി ഗോവിന്ദന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി.
അതേസമയം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. മാത്രമല്ല അങ്ങാടിയില്‍ തോറ്റതിന് ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയേയും ചവിട്ടിമെതിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ബിജെപി ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























