തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രൻ; മേയറുടെ കത്തിനെ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്

മേയറുടെ കത്തിന്റെ പിന്നിലെ സത്യമെന്ത് ? മേയറുടെ കത്തിനെ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് . തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിടുകയായിരുന്നു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആണ് കേസ് അന്വേഷിക്കുന്നത്. മാത്രമല്ല കത്തിനെക്കുറിച്ച് സിപിഎമ്മും അന്വേഷിക്കുന്നുണ്ട് . ഇന്നു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ വിഷയത്തിൽ ഒരു ധാരണ വന്നത് . വിഷയത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ മാധ്യമങ്ങളെ കാണുവാനിരിക്കുകയാണ് . എന്തയാലും കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിൽ എത്തിയിരിക്കുകയാണ്.
അതേസമയം മേയർക്കെതിരെ ബിജെപി സമരം ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന് നേരെ പ്രതിഷേധം ഇന്ന് നടക്കുകയാണ് കോർപ്പറേഷൻ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ ഇരച്ചെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നഗര സഭയുടെ പ്രധാന വാതിൽ അടച്ചിട്ടാണ് പ്രതിഷേധം നടന്നത്.
അധികാരത്തിലേറി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് നിരവധി അഴിമതി ആരോപണങ്ങളാണ് നേരിടേണ്ടിവന്നത്. പാര്‍ട്ടി നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന പരാതികളാണ് പോലീസിന് മുന്നില്‍ വഴിമുട്ടിയത്. ഇതിനു പിന്നാലെയാണ് കോർപറേഷനിലെ കത്ത് വിവാദം ഉയർന്നത് .
https://www.facebook.com/Malayalivartha























