എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായിരിക്കുന്നത്. എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഠിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
അതോടൊപ്പം പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























