ആര്യ രാജേന്ദ്രൻ കടക്ക് പുറത്ത്! ആളിക്കത്തി യുവമോർച്ച ! കടുത്ത പ്രതിഷേധം ! രാജിവെക്കാൻ തയ്യാറോ? പാർട്ടിയുടെ തീരുമാനം നിർണ്ണായകം! പിണറായി തഴയുമോ?

തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന് നേരെ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വിവാദത്തിൽ ആയതിനു പിന്നാലെ പ്രതിഷേധം ശക്തമായത്.
അതേസമയം ഭരണത്തിലേറി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് നിരവധി അഴിമതി ആരോപണങ്ങളാണ് നേരിടേണ്ടിവന്നത്.
എങ്കിലും ഇതില്‍ പലതിലും പോലീസ് അന്വേഷണം സ്തംഭിച്ചു എന്ന റിപ്പോർട്ടും പുറത്ത് വരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന പരാതികളാണ് പോലീസിന് മുന്നില്‍ വഴിമുട്ടിയത്.
എന്നാൽ ഇതിനു പിന്നാലെയാണ് കോർപറേഷനിലെ കത്ത് വിവാദം. സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. യുവമോർച്ചയുടെ പ്രതിഷേധവും ഉയരുന്നുണ്ട്. മേയർക്കെതിരെയുള്ള വിവാദം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.
https://www.facebook.com/Malayalivartha























